Currency

കുട്ടികളില്ലാത്ത കുടുംബമെന്ന സങ്കൽപ്പത്തിനു ഓസ്ട്രേലിയയിൽ പ്രചാരമേറുന്നു

സ്വന്തം ലേഖകൻFriday, May 19, 2017 10:03 pm

ബ്രിസ്ബേൺ: ഭാര്യയും ഭർത്താവും മാത്രമുള്ള, കുട്ടികളില്ലാത്ത കുടുംബത്തിനു ഓസ്ട്രേലിയയിൽ പ്രചാരമേറുന്നതായി കണ്ടെത്തൽ. 2023 ഓടെ ഇത്തരം കുടുംബങ്ങൾ രാജ്യത്ത് സർവ്വസാധാരണമാകുമെന്നാണു റിപ്പോർട്ട്.

2023നും 2029നും ഇടയിൽ കുട്ടികളുള്ള കുടുംബങ്ങളേക്കാൾ കുട്ടികളില്ലാത്ത സ്ത്രീ-പുരുഷബന്ധങ്ങളായിരിക്കും കൂടുതലെന്നു ഓസ്ട്രേലിയൻ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ വിലയിരുത്തുന്നു. ജപ്പാൻ, സൗത്ത് കൊറിയ എന്നിവിടങ്ങളിൽ ഈ പ്രവണത ഇതിനോടകം തന്നെ വ്യാപകമായിട്ടുണ്ട്. 

ആവശ്യത്തിനു കുഞ്ഞുങ്ങൾ ഇല്ലാതാകുന്നതോടെ പൗരന്മാരുടെ എണ്ണം നിയന്ത്രണാതീതമായി കുറയും. ഒപ്പം വയോധികരുടെ എണ്ണം കൂടുകയും ചെയ്യും. അതിനാൽ തന്നെ ഈ പ്രവണത രാജ്യവളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x