Currency

ഫിഡ്ജറ്റ് സ്പിന്നർ കളിപ്പാട്ടം അപകടകാരി

സ്വന്തം ലേഖകൻSaturday, May 20, 2017 2:37 pm

പെർത്ത്: ഓസ്ട്രേലിയയിൽ കുട്ടികൾക്കിടയിൽ ഏറെ പ്രചാരമുള്ള ഫിഡ്ജറ്റ് സ്പിന്നർ എന്ന കളിപ്പാട്ടം അപകടങ്ങൾ സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. പമ്പരത്തിന് സമാനമായ ഈ കളിപ്പാട്ടം വിരലുകൾക്കിടയിൽ വച്ചാണ് കുട്ടികൾ ഉപയോഗിക്കുന്നത്. ചില മോഡലുകൾ കൂർത്ത ഭാഗങ്ങളോട് കൂടിയവയാണ്. ഉപയോഗത്തിനിടയിൽ ഇത് കണ്ണിൽ തറച്ചത് വഴി വിക്ടോറിയയിൽ 11 വയസ്സുകാരന്റെ കണ്ണിനു ഗുരുതരമായി പരിക്കേറ്റിരുന്നു.

ഇത്തരം അപകടങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വെസ്റ്റേൺ ഓസ്‌ട്രേലിയ സുരക്ഷാ അധികൃതകർ അന്വേഷണം  ആരംഭിച്ചിട്ടുണ്ട്. അപകട സാധ്യത കണക്കിലെടുത്ത് വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ജറാൾഡ്ടണ്ണിലുള്ള അണ്ടർ ദി സൺ എന്ന സ്റ്റോർ വിറ്റഴിച്ച 141 എൽ ഇ ഡി ഫിഡ്ജറ്റ് സ്പിന്നറുകൾ തിരിച്ചു വിളിച്ചിട്ടുമുണ്ട്. ഇവ വാങ്ങിയവർ തിരികെ നൽകി പണം വാങ്ങേണ്ടതാണെന്നു അധികൃതർ അറിയിച്ചു. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x