Currency

ദുബായില്‍ വിസ്മയമായി സ്‌കൈ ബ്രിഡ്ജിന്റെ നിര്‍മാണം പൂര്‍ത്തിയായി

സ്വന്തം ലേഖകന്‍Sunday, May 21, 2017 11:47 am

ദുബായ്: ദുബായിക്ക് വിസ്മയമായി സ്‌കൈ ബ്രിഡ്ജിന്റെ രൂപകല്‍പ്പനയും നിര്‍മാണവും പൂര്‍ത്തിയായി. ദുബായിലെ ഡൗണ്‍ടൗണിലെ പുതിയ സ്‌കൈ വ്യൂ ഹോട്ടലിനേയും അഡ്രസ് റഡിഡന്‍സ് സ്‌കൈ വ്യൂവിനേയും ബന്ധിപ്പിച്ചുകൊണ്ടുള്ളതാണ് സ്‌കൈ ബ്രിഡ്ജ്. പാലത്തിന് 220 മീറ്റര്‍ ഉയരവും 85 മീറ്റര്‍ നീളവുമുണ്ട്. 30 മീറ്ററാണ് വീതി. അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനായി പ്രവര്‍ത്തിച്ചത്.

സ്‌കൈ കളക്ഷന്‍ ഡ്യുപ്ലക്സസിന്റെ ആഡംബര യൂണിറ്റുകളിലായി മൂന്ന് തട്ടുകളിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്. ബുര്‍ജ് ഖലീഫ, ദുബായ് ഫൗണ്ടേഷന്‍ തുടങ്ങിയ വമ്പന്‍ കെട്ടിടങ്ങള്‍ പാലത്തില്‍ നിന്ന് കാണാന്‍ സാധിക്കും. സ്‌കൈ ബ്രിഡ്ജ് 4500 ടണ്‍ സ്ട്രക്ചറല്‍ സ്റ്റീല്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. പാലം വിനോദ സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പാലത്തിന്റെ പ്രധാനഭാഗങ്ങള്‍ അഞ്ചായിട്ട് വിഭജിച്ചാണ് സ്ഥാപിച്ചത്. ഒരോ ഭാഗത്തിനും 400 ടണ്‍ വീതം ഭാരമുണ്ടായിരുന്നു. അഞ്ചാമത്തെ ഘടകത്തിന് 1500 ടണ്‍ ആയിരുന്നു ഭാരം. എല്ലാ ഘടകങ്ങളും താഴെവെച്ച് കൂട്ടിയോജിപ്പിച്ചതിന് ശേഷമാണ് പാലം ഉയര്‍ത്തിയത്. സ്‌കൈ ബ്രിഡ്ജില്‍ ഫയര്‍ പ്രൂഫിംഗ് ഉള്‍പ്പടെയുള്ള സുരക്ഷ പരിശോധനകള്‍ നടത്തിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x