Currency

ദുബായ് വിമാനത്താവളത്തില്‍ ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ദേഹപരിശോധന ഒഴിവാക്കുന്നു

സ്വന്തം ലേഖകന്‍Sunday, May 21, 2017 12:07 pm

ദുബായ്: രാജ്യാന്തര വിമാനത്താവളത്തില്‍ ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ദേഹപരിശോധന ഒഴിവാക്കുന്നു. ദേഹ പരിശോധന മൂലം ഗര്‍ഭിണികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് പുതിയ തീരുമാനം. സംശയാസ്പദമായ സാഹചര്യങ്ങളില്‍ മാത്രമേ ഇവര്‍ക്ക് പരിശോധനയുണ്ടാകൂ. ദുബായ് എയര്‍പ്പോര്‍ട്ട് കസ്റ്റംസ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

ദേഹ പരിശോധന മൂലം ഗര്‍ഭിണികള്‍ക്ക് യാതൊരു വിധ ആരോഗ്യ പ്രശ്‌നങ്ങളും നേരിടരുതെന്നു ദുബായ് വിമാനത്താവളത്തിലെ കസ്റ്റംസ് പാസഞ്ചേഴ്‌സ് ഓപ്പറേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഇബ്രാഹിം അല്‍കമാലി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x