Currency

അപകടദൃശ്യങ്ങൾ പകർത്തുന്നവർക്കു കടുത്ത ശിക്ഷ നൽകാനൊരുങ്ങി ബഹ്റൈൻ

സ്വന്തം ലേഖകൻSunday, May 21, 2017 4:13 pm

ട്രാഫിക് അപകടങ്ങൾ ഉണ്ടാകുന്ന സമയങ്ങളിൽ അതിന്റെ ഫോട്ടോയും വീഡിയോയും എടുക്കുന്നവർക്കു കർശന ശിക്ഷ നൽകുന്ന നിയമം കൊണ്ടുവരാനുള്ള നീക്കവുമായി ബഹ്റൈൻ

മനാമ: ട്രാഫിക് അപകടങ്ങൾ ഉണ്ടാകുന്ന സമയങ്ങളിൽ അതിന്റെ ഫോട്ടോയും വീഡിയോയും എടുക്കുന്നവർക്കു കർശന ശിക്ഷ നൽകുന്ന നിയമം കൊണ്ടുവരാൻ ബഹ്റൈൻ തയ്യാറെടുക്കുന്നു. ഇതുസംബന്ധിച്ചു വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ട് പ്രതിനിധിസഭ ചർച്ച ചെയ്യും. എം.പി മുഹമ്മദ് അൽ മാരിഫിയാണു കഴിഞ്ഞ വർഷം ഈ നിർദേശം കൊണ്ടുവന്നത്. 

അപകടത്തിൽ ഉൾപ്പെട്ടവരെയും, മാധ്യമപ്രവർത്തകരെയും ശിക്ഷയിൽ നിന്നും ഒഴിവാക്കും. ആഭ്യന്തരമന്ത്രാലയം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ റൈറ്സ് എന്നിവയുമായി ചർച്ച ചെയ്ത ശേഷം തയ്യാറാക്കിയ റിപ്പ്പോർട്ടാണു ഇപ്പോൾ ചർച്ച ചെയ്യുന്നത്. സമൂഹമാധ്യങ്ങളിൽ പ്രചരിപ്പിക്കാൻ വേണ്ടി അപകടദൃശ്യങ്ങൾ പകർത്തുന്നത് വർധിച്ച സാഹചര്യത്തിലാണു ഈ നീക്കം. 

പ്രതിനിധി സഭ ചർച്ച ചെയ്തശേഷമായിരിക്കും ഷൂറാ കൗൺസിലിന്റെയും, ഗവണ്മെന്റിന്റെയും അംഗീകാരത്തിനായി സമർപ്പിക്കുക. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x