Currency

ഓസ്ട്രേലിയയിൽ ഇന്ത്യൻ ടാക്സി ഡ്രൈവർ അക്രമിക്കപ്പെട്ടു

സ്വന്തം ലേഖകൻMonday, May 22, 2017 5:18 pm

സംഭവത്തിൽ ഒരു യുവതിയെയും യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു

ഹൊബാർട്ട്: ഓസ്ട്രേലിയയിലെ ടാസ്മാനിയയിൽ ഇന്ത്യക്കാരനായ ടാക്സി ഡ്രൈവറെ വംശീയമായി അധിക്ഷേപിച്ച ശേഷം മർദ്ദിച്ച് അവശനാക്കി. 25കാരനായ പ്രദീപ് സിംഗ്  ആണ് അക്രമിക്കപ്പെട്ടത്. സംഭവത്തിൽ ഒരു യുവതിയെയും യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. സാൻഡി ബേ മക്ഡൊണാൾഡ് ഡ്രൈവിൽ വച്ച് കാറിലെ യാത്രക്കാരായിരുന്ന ഇവർ സിംഗിനെ വംശീയമായി അധിക്ഷേപിക്കുകയും മർദ്ദിക്കുകയുമായിരുന്നു.

ടാക്സിയിൽ കയറിയ യുവതിക്ക് ഛർദിക്കണമെന്ന് പറഞ്ഞപ്പോൾ കാറിൽ നിന്ന് പുറത്തിറങ്ങണമെന്നും അല്ലാത്ത പക്ഷം കാർ വൃത്തിയാക്കുന്നതിനുള്ള പണം നൽകണമെന്നും പ്രദീപ് സിംഗ് ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു മർദ്ദനം. തന്നെപ്പോലുള്ള വൃത്തികെട്ട ഇന്ത്യക്കാർ ഇതെല്ലാം അർഹിക്കുന്നുണ്ടെന്നു അക്രമികൾ പറഞ്ഞതായി പ്രദീപ് പോലീസിൽ മൊഴി നൽകി. 

പ്രതികളോട് ജൂൺ 26ന് ഹോബർട്ട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. പ്രദീപ് സിംഗ് റോയൽ ഹൊബാർട്ട് ആശുപത്രിയിൽ ചികിത്സയിലാണ്. ടാസ്;മാനിയയിൽ ഹോസ്പിറ്റാലിറ്റി പഠനവും നടത്തുന്ന ആളാണു പ്രദീപ്.  ഈ വർഷം ഇന്ത്യാക്കാർക്കു നേരെയുണ്ടാവുന്ന മൂന്നാമത്തെ ആക്രമണമാണിത്. മാർച്ചിൽ സെന്റ് മക്ഡൊണാൾഡിൽ വച്ച് മലയാളിയായ ലീ മാക്സ് ജോയിയെ നാലു പേർ മർദ്ദിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x