
വിവിധ വിസകളിൽ യുഎസിൽ എത്തിയ ഇന്ത്യക്കാരിൽ കഴിഞ്ഞ വർഷം കാലാവധി കഴിഞ്ഞിട്ടും 30000ലേറെ പേർ രാജ്യം വിട്ടില്ലെന്നു കണക്കുകൾ. ഡിപ്പാർട്ടുമെന്റ് ഓഫ് ഹോംലാൻഡിന്റെ റിപ്പോർട്ട് പ്രകാരം ഇതിൽ ആറായിരം ഇന്ത്യക്കാർ വിസ കാലാവധി കഴിഞ്ഞ ശേഷം രാജ്യം വിടാൻ തയ്യാറായി. 1.4 മില്യൺ ഇന്ത്യക്കാരാണു വിവിധ വിസകളിൽ യുഎസിൽ എത്തിയത്.
കുടിയേറ്റത്തിനല്ലാതെ രാജ്യത്തെത്തിയവരിൽ 96 ശതമാനം വിദേശികളുടെ കണക്കുകൾ പരിശോധിച്ചാണു ഡിപ്പാർട്ടുമെന്റ് ഓഫ് ഹോംലാൻഡ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ബിസിനസ്, ടൂറിസ്റ്റ് വിസകളിൽ കഴിഞ്ഞ വർഷം യുഎസിൽ എത്തിയ ഒരു മില്യണോളം ഇന്ത്യക്കാരിൽ 17,763 പേർ സമയപരിധി കഴിഞ്ഞും രാജ്യത്ത് തങ്ങുകയുണ്ടായി.
യുഎസിൽ പഠനാവശ്യത്തിനെത്തിയ ഇന്ത്യൻ വിദ്യാർത്ഥികളിൽ 9,897 പേർ 2016ൽ രാജ്യം വിടേണ്ടതുണ്ടായിരുന്നു. ഇതിൽ 4,575 പേർ നിയമപ്രകാരം രാജ്യത്ത് തങ്ങാനുള്ള കാലാവധി കഴിഞ്ഞും യുഎസിൽ തന്നെ തുടരുകയുണ്ടായെന്നും കണക്കുകൾ വ്യക്തമാക്കുന്നു. യുഎസ് കോൺഗ്രസ്സിൽ സമർപ്പിച്ച വാർഷിക റിപ്പോർട്ടിലാണു ഈ വിവരങ്ങളുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.