പുതിയ കേന്ദ്രീകൃത നിയന്ത്രണ സംവിധാനമായ 'എന്റര്‍പ്രൈസ് കമാന്‍ഡ് ആന്‍ഡ് കണ്‍േട്രാള്‍ സെന്റര്‍' (EC3) ആണ് നിലവില്‍ വന്നത്. ലോകത്തിലെ ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനമുള്ള സ്മാര്‍ട്ട് സിറ്റിയായി ദുബായിയെ മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്.
ദുബായ്: ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ (ആര്.ടി.എ.) കീഴിലുള്ള വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും പുതിയ സംവിധാനം നിലവില്‍ വന്നു. പുതിയ കേന്ദ്രീകൃത നിയന്ത്രണ സംവിധാനമായ ‘എന്റര്‍പ്രൈസ് കമാന്‍ഡ് ആന്‍ഡ് കണ്‍േട്രാള്‍ സെന്റര്‍’ (EC3) ആണ് നിലവില്‍ വന്നത്.
യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പുതിയ ഇ.സി.ത്രി ഉദ്ഘാടനം ചെയ്തു. ലോകത്തിലെ ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനമുള്ള സ്മാര്‍ട്ട് സിറ്റിയായി ദുബായിയെ മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. പുതിയ സെന്ററിനുകീഴില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതോടെ ഗതാഗത തടസങ്ങള്‍ കുറച്ച് യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.