ഇന്ത്യക്കാരായ സാഗര്‍ വന്നേല, ദിനേശ് ഗിരിധര്‍ ലാല്‍, ബംഗ്ലാദേശുകാരായ താഹിര്‍, സര്‍വാര്‍ മിര്‍ദ, നേപ്പാളില്‍ നിന്നുള്ള ബസുദേവ്, കൃഷ്ണ പ്രസാദ്, ഒരു പാക്കിസ്താന് സ്വദേശി എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ അല്‍ സഹ്റ, റാശിദിയ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ദുബായ്: ദുബായ് ഇന്‍വെസ്റ്റ്മന്റെ് പാര്‍ക്കിനടുത്ത അല്‍ യലായിസ് റോഡില്‍ രാവിലെ എട്ടു മണിയോടെ ഉണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യാക്കരടക്കം ഏഴ് പേര് മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് പാമിലെ ഹോട്ടല്‍ അറ്റ്ലാന്റിസിലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ 41 കരാര്‍ തൊഴിലാളികളുമായി താമസ സ്ഥലത്തേക്ക് പോയ കരാര്‍ കമ്പനിയായ ട്രാന്സ്ഗാര്ഡിന്റെ ബസ് അപകടത്തില്‍പ്പെട്ടത്. ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമായി ബസ് ട്രക്കിലിടിക്കുകയായിരുന്നു.
ഇന്ത്യക്കാരായ സാഗര്‍ വന്നേല, ദിനേശ് ഗിരിധര്‍ ലാല്‍, ബംഗ്ലാദേശുകാരായ താഹിര്‍, സര്‍വാര്‍ മിര്‍ദ, നേപ്പാളില്‍ നിന്നുള്ള ബസുദേവ്, കൃഷ്ണ പ്രസാദ്, ഒരു പാക്കിസ്താന് സ്വദേശി എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ അല്‍ സഹ്റ, റാശിദിയ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 18 പേരെയാണ് അല്‍ സഹ്റ ആശുപത്രിയില്‍ എത്തിച്ചത്. സാരമായ പരിക്കില്ലാത്ത 12പേര്‍ക്ക് ശുശ്രൂഷയും കൗണ്‍സലിംഗും നല്കി വിട്ടയച്ചു.
ട്രാന്‍സ്ഗാര്‍ഡ് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണിത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനുമുള്ള ദൗത്യത്തിലാണ് സ്ഥാപനമെന്ന് അധികൃതര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.