വിവിധ കേസുകളിലായി ഷാര്‍ജയിലെ സെന്‍ട്രല്‍ ജയിലുകളില്‍ കഴിയുന്ന 187 വിദേശ പൗരന്‍മാരാണ് ഷാര്‍ജാ ഭരണാധികാരിയുടെ ദയയ്ക്ക് അര്‍ഹരായത്. കൊലപാതകം, മയക്കുമരുന്ന് എന്നീ കുറ്റകൃത്യങ്ങളൊഴികെയുള്ള കേസുകളില്‍ ശിക്ഷ അനുഭവിച്ചു വന്നിരുന്നവര്‍ക്ക് ജയിലിലെ നല്ല പെരുമാറ്റത്തെ തുടര്‍ന്നാണ് മാപ്പ് നല്‍കിയതിലൂടെ മോചനത്തിന് വഴിതെളിഞ്ഞത്.
ഷാര്‍ജ: റംസാനില്‍ 187 വിദേശ തടവുകാരെ ഷാര്‍ജയില്‍ മോചിപ്പിച്ചു. ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മൊഹമ്മദ് അല്‍ ഖാസിമി ഇവരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. വിവിധ കേസുകളിലായി ഷാര്‍ജയിലെ സെന്‍ട്രല്‍ ജയിലുകളില്‍ കഴിയുന്ന 187 വിദേശ പൗരന്‍മാരാണ് ഷാര്‍ജാ ഭരണാധികാരിയുടെ ദയയ്ക്ക് അര്‍ഹരായത്.
കൊലപാതകം, മയക്കുമരുന്ന് എന്നീ കുറ്റകൃത്യങ്ങളൊഴികെയുള്ള കേസുകളില്‍ ശിക്ഷ അനുഭവിച്ചു വന്നിരുന്നവര്‍ക്ക് ജയിലിലെ നല്ല പെരുമാറ്റത്തെ തുടര്‍ന്നാണ് മാപ്പ് നല്‍കിയതിലൂടെ മോചനത്തിന് വഴിതെളിഞ്ഞത്. ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ബ്രിഗ് സെയ്ഫ് അല്‍സാരി ഷാര്‍ജ ഭരണാധികാരിയ്ക്ക് സമര്‍പ്പിച്ച മാപ്പ് നല്‍കേണ്ടവരുടെ ലിസ്റ്റ് പ്രകാരമാണ് ത്വരിത നടപടി ഉണ്ടായത്.
പുണ്യ മാസത്തില്‍ ഷാര്‍ജ ഭരണാധികാരിയുടെ ഈ പ്രവര്‍ത്തിയെ കുറിച്ച് ജനങ്ങള്‍ അദ്ദേഹത്തിന് നന്ദി അറിയിച്ചു. തടവില്‍ നിന്ന് മോചിതരായവരുടെ കുടുംബവും അദ്ദേഹത്തിന് നന്ദി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.