വിദേശികൾക്കു എച്ച്1ബി വിസ നൽകുന്നതിനും ഗ്രീൻ കാർഡ് നൽകുന്നതിനും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ യുഎസിൽ നിന്നും പിഎച്ച്ഡി സ്വന്തമാക്കിയിട്ടുള്ളവർക്കു ഇളവു നൽകാനൊരുങ്ങി അമേരിക്ക
വിദേശികൾക്കു എച്ച്1ബി വിസ നൽകുന്നതിനും ഗ്രീൻ കാർഡ് നൽകുന്നതിനും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ യുഎസിൽ നിന്നും പിഎച്ച്ഡി സ്വന്തമാക്കിയിട്ടുള്ളവർക്കു ഇളവു നൽകാനൊരുങ്ങി അമേരിക്ക. ഇതുസംബന്ധിച്ച ബിൽ ഹൗസ് ഓഫ് റെപ്രസെൻന്റേറ്റീവ്സിൽ അവതരിപ്പിച്ചു. ശാസ്ത്രം, സാങ്കേതികം, എൻജിനിയറിങ്, ഗണിതം തുടങ്ങിവയിൽ യുഎസിൽ നിന്നും പിഎച്ച്ഡി എടുത്തവർക്കാണു ഇളവ്.
യുഎസിൽ ഉന്നതപഠനത്തിനായി എത്തുന്നവരിൽ അധികവും ഇന്ത്യക്കാർ ആയതിനാൽ പുതിയ തീരുമാനം ഇന്ത്യൻ ഉദ്യോഗാർത്ഥികൾക്കു സഹായകമാകുമെന്നാണു പ്രതീക്ഷിക്കുന്നത്. യുഎസിൽ നിന്നും പിഎച്ച്ഡി സ്വന്തമാക്കിയവരെ രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ഗുണകരമാകും വിധത്തിൽ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നതെന്നു യുഎസ് കോൺഗ്രസ് അംഗം എറിക് പോൾസണൺ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.