പുതിയ കര്‍മ പദ്ധതികളിലൂടെ 2021 ആകുമ്പോഴേക്കും കുറ്റകൃത്യങ്ങളുടെയം റോഡപകടങ്ങളുടെയും നിരക്കില്‍ കാതലായ കുറവ് വരുത്തുകയാണ് ലക്ഷ്യം. പുതിയ കര്‍മ പദ്ധതി കുറ്റകൃത്യങ്ങള്‍ കൂടുതലായി കണ്ടുവരുന്ന മേഖലകളിലാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുക.
ഷാര്‍ജ: കുറ്റകൃത്യങ്ങളും റോഡപകടങ്ങളും കുറയ്ക്കാന്‍ ഷാര്‍ജയില്‍ പൊലീസ് പുതിയ പദ്ധതി നടപ്പിലാക്കുന്നു. പുതിയ കര്‍മ പദ്ധതികളിലൂടെ 2021 ആകുമ്പോഴേക്കും കുറ്റകൃത്യങ്ങളുടെയം റോഡപകടങ്ങളുടെയും നിരക്കില്‍ കാതലായ കുറവ് വരുത്തുകയാണ് ലക്ഷ്യം. പുതിയ കര്‍മ പദ്ധതി കുറ്റകൃത്യങ്ങള്‍ കൂടുതലായി കണ്ടുവരുന്ന മേഖലകളിലാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുക. 2016ല്‍ കുറ്റകൃത്യ നിരക്ക് ഒരു ലക്ഷം ആളുകള്‍ക്ക് 123.24 ആയിരുന്നു. 2021ല്‍ ഇത് 75 ആയി കുറയ്ക്കുകയാണ് ലക്ഷ്യം. ഈ വര്‍ഷം ആദ്യ മൂന്നു മാസത്തെ കുറ്റകൃത്യ നിരക്ക് 17.5 മാത്രമാണ്.
റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായി വിവിധ വകുപ്പുകളുമായി സഹകരിച്ച് പട്രോളിങ് ശക്തമാക്കിയും താമസക്കാര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തിയും ലക്ഷ്യം നേടാനാണ് ശ്രമിക്കുന്നത്. റോഡപകടങ്ങള്‍ കൂടിയ അഞ്ചു പ്രധാന റോഡുകള്‍ കണ്ടെത്തി പ്രത്യേക അപകട നിവാരണ പദ്ധതി നടപ്പാക്കും. 2016ല്‍ റോഡ് അപകടങ്ങളില്‍ ഒരു ലക്ഷം ജനങ്ങളില്‍ 10.78 ആയിരുന്നു മരണ നിരക്ക്. 2021ല്‍ ഇത് മൂന്നാക്കി കുറയ്ക്കും. ഇതിനായി ഗതാഗത സംവിധാനങ്ങള്‍ പരിഷ്കരിക്കും.
ആദ്യഘട്ടത്തില്‍ ഷാര്‍ജയിലെ മലീഹ റോഡിലാണ് അപകട നിവാരണ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കുക. ഷാര്‍ജ സുരക്ഷിത നഗരം എന്ന വലിയ പദ്ധതി തയാറായിട്ടുണ്ട്. അതിന്റെ വിശദാംശങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.