
അബുദാബി: ലോകത്തിലെ ഏറ്റവുംവലിയ സൗരോര്‍ജ പ്ലാന്റ് നിര്‍മിക്കാന്‍ അബുദാബി ഒരുങ്ങുന്നു. സൈ്വഹാനിലാണ് 2019-ല്‍ പൂര്‍ത്തിയാവുമെന്ന് പ്രതീക്ഷിക്കുന്ന പ്ലാന്റ് നിര്‍മിക്കാനൊരുങ്ങുന്നത്. പ്ലാന്റിന്റെ നിര്‍മാണച്ചെലവ് 870 ദശലക്ഷം യു.എസ് ഡോളറാണ്. 1,177 മെഗാവാട്ട് വൈദ്യുതി ഉത്പാദന ശേഷിയുള്ള പ്ലാന്റാണ് നിര്‍മിക്കുക. 7.8 ചതുരശ്ര കിലോമീറ്ററാണ് പ്ലാന്റിന്റെ വലിപ്പം.
അബുദാബി ജല വൈദ്യുതവകുപ്പ് ജപ്പാന് കമ്പനിയായ മറുബെനി, ചൈനീസ് നിര്‍മാണ സ്ഥാപനമായ ജിങ്കോ സോളാര്‍ എന്നിവയുമായി ചേര്‍ന്നാണ് പ്ലാന്റ് നിര്‍മിക്കുന്നത്. വര്‍ദ്ധിച്ച ആവശ്യങ്ങള്‍ക്കനുസൃതമായി അബുദാബിയുടെ ഊര്‍ജ രംഗം സുസ്ഥിരമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
കഴിഞ്ഞവര്‍ഷം ഏപ്രില്‍ മുതല്‍ കമ്പനികളില്‍ നിന്നും ടെന്‍ഡറുകള്‍ സ്വീകരിച്ചിരുന്നു. 90 ഓളം സ്ഥാപനങ്ങള്‍ ഇതിന്റെ ഭാഗമായി മുന്നോട്ട് വന്നതായും അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.