Currency

അബൂദബിയില്‍ അഞ്ച് ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് പ്രവേശന വിലക്ക്

സ്വന്തം ലേഖകന്‍Thursday, June 1, 2017 2:47 pm

ദാറുല്‍ ഹുദ ഇസ്‌ലാമിക് സ്‌കൂള്‍, ഇന്ത്യന്‍ പ്രൈവറ്റ് സ്‌കൂള്‍, റുവൈസ്ഏഷ്യന്‍ ഇന്റര്‍നാഷനല്‍ പ്രൈവറ്റ്‌സ്‌കൂള്‍, ഗ്രേസ് വാലി ഇന്ത്യന്‍ സ്‌കൂള്‍, ബ്രൈറ്റ് റൈഡേഴ്‌സ് ബ്രാഞ്ച്ഒന്ന് സ്‌കൂള്‍ എന്നിവയാണ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ വിദ്യാലയങ്ങളില്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ സ്‌കൂളുകള്‍.

അബൂദബി: നിലവാരമില്ലാത്തതിന്റെ പേരില്‍ അബൂദബിയില്‍ അഞ്ച് ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. അബൂദബി വിദ്യാഭ്യസ സമിതിയാണ് കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് സ്‌കൂളുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. അഞ്ച് ഇന്ത്യന്‍ സ്‌കൂളുകള്‍ അടക്കം 23 സ്‌കൂളുകള്‍ക്കാണ് സമിതി വിലക്കേര്‍പ്പെടുത്തിയത്.

ദാറുല്‍ ഹുദ ഇസ്‌ലാമിക് സ്‌കൂള്‍, ഇന്ത്യന്‍ പ്രൈവറ്റ് സ്‌കൂള്‍, റുവൈസ്ഏഷ്യന്‍ ഇന്റര്‍നാഷനല്‍ പ്രൈവറ്റ്‌സ്‌കൂള്‍, ഗ്രേസ് വാലി ഇന്ത്യന്‍ സ്‌കൂള്‍, ബ്രൈറ്റ് റൈഡേഴ്‌സ് ബ്രാഞ്ച്ഒന്ന് സ്‌കൂള്‍ എന്നിവയാണ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ വിദ്യാലയങ്ങളില്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ സ്‌കൂളുകള്‍.

വളരെ മോശം നിലവാരം, മോശം നിലവാരം എന്നീ ഗണത്തില്‍പ്പെടുന്ന സ്‌കൂളുകള്‍ക്കാണ് വിലക്ക്. വിലക്കുള്ള ഇന്ത്യന്‍ സ്‌കൂളുകളെല്ലാം ‘മോശം നിലവാരം’ എന്ന ഗണത്തില്‍പ്പെടുന്നവയാണ്. അഡെക് നടത്തിയ ‘വളരെ മോശം നിലവാരം’ വിഭാഗത്തില്‍ ഇന്ത്യന്‍ സ്‌കൂളുകളില്ല. അതേസമയം തുടര്‍പരിശോധനയില്‍ ഇപ്പോള്‍ വിലക്കേര്‍പ്പെടുത്തിയിട്ടുള്ള സ്‌കൂളുകള്‍ തൃപ്തികരം എന്ന നിലവാരത്തിലേക്കെങ്കിലും ഉയരുന്നത് വരെ നിലവിലുള്ള വിലക്ക് തുടരും. കഴിഞ്ഞ വര്‍ഷം മുതലാണ് അഡെക് നിലവാരമില്ലാത്ത സ്‌കൂളുകള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി തുടങ്ങിയത്.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x