Currency

സോഷ്യല്‍ മീഡിയ ദുരുപയോഗം; ദുബായില്‍ ഇന്ത്യന്‍ യുവാവിന് ജയില്‍ ശിക്ഷ

സ്വന്തം ലേഖകന്‍Friday, June 2, 2017 12:54 pm

പ്രവാചകനെ നിന്ദിച്ച് ഫെയ്സ്ബുക്കില്‍ സന്ദേശം പോസ്റ്റ് ചെയ്ത ഇന്ത്യന്‍ യുവാവിന് ദുബായില്‍ ജയില്‍ ശിക്ഷ. ഒരു വര്‍ഷം തടവും അഞ്ചു ലക്ഷം ദിര്‍ഹം പിഴയുമാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

ദുബായ്: പ്രവാചകനെ നിന്ദിച്ച് ഫെയ്സ്ബുക്കില്‍ സന്ദേശം പോസ്റ്റ് ചെയ്ത ഇന്ത്യന്‍ യുവാവിന് ദുബായില്‍ ജയില്‍ ശിക്ഷ. ഒരു വര്‍ഷം തടവും അഞ്ചു ലക്ഷം ദിര്‍ഹം പിഴയുമാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ഇന്ത്യന്‍ സ്വദേശിയായ ഇലക്ട്രീഷ്യനാണ് സോഷ്യല്‍ മീഡിയ ദുരുപയോഗത്തിന്റെ പേരില്‍ ശിക്ഷ വിധിച്ചത്.

ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഇയാളെ നാടുകടത്തും. ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനു പിറ്റേദിവസം തന്നെ സന്ദേശം ഇയാള്‍ നീക്കം ചെയ്തിരുന്നു. അതേസമയം ഈ സന്ദേശമടങ്ങിയ പോസ്റ്റ് കണ്ട മറ്റൊരു ഇന്ത്യക്കാരന്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ പോസ്റ്റുകള്‍ വീണ്ടെടുത്ത് പൊലിസ് പരിശോധിക്കുകയായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x