നിരവധി ഭക്ഷ്യസ്റ്റാളുകളാണ് മേളയുടെ മറ്റൊരാകര്‍ഷണം. കുട്ടികള്‍ക്ക് കളിക്കാനുള്ള പ്രത്യേക സൗകര്യവും സ്ത്രീകള്‍ക്ക് മൈലാഞ്ചിയിടാനായി മജ്ലിസും നൈറ്റ് മാര്‍ക്കറ്റിന്റെ ഭാഗമായി ഉണ്ട്. ജൂണ്‍ പത്ത് വരെ നീണ്ടുനില്‍ക്കുന്ന മേളയുടെ സമയം രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ രണ്ട് വരെയാണ്.
ദുബായ്: ദുബായ് ട്രേഡ് സെന്ററില്‍ നടക്കുന്ന നൈറ്റ് മാര്‍ക്കറ്റ് മേള ആദ്യദിനം തന്നെ വന്‍ജനത്തിരക്ക്. റംസാന്‍ പ്രമാണിച്ച് നിരവധി പുതുമകളോടെ എത്തിയ നൈറ്റ് മാര്‍ക്കറ്റില്‍ കുടുംബസമേതവും അല്ലാതെയുമായി നൂറുകണക്കിനാളുകളാണ് എത്തിയത്. വിലക്കുറവും സമ്മാനങ്ങളുമായി എക്സിബിഷന്‍ സെന്ററിലെ ഹാള്‍ ഏഴിലും എട്ടിലുമായി നടക്കുന്ന മേളയില്‍ നിരവധി സ്റ്റാളുകളാണ് ഒരുങ്ങിയിരിക്കുന്നത്.
നിരവധി ഭക്ഷ്യസ്റ്റാളുകളാണ് മേളയുടെ മറ്റൊരാകര്‍ഷണം. കുട്ടികള്‍ക്ക് കളിക്കാനുള്ള പ്രത്യേക സൗകര്യവും സ്ത്രീകള്‍ക്ക് മൈലാഞ്ചിയിടാനായി മജ്ലിസും നൈറ്റ് മാര്‍ക്കറ്റിന്റെ ഭാഗമായി ഉണ്ട്. ജൂണ്‍ പത്ത് വരെ നീണ്ടുനില്‍ക്കുന്ന മേളയുടെ സമയം രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ രണ്ട് വരെയാണ്.
അഞ്ച് ദിര്‍ഹമാണ് പ്രവേശനനിരക്ക്. ശനിയാഴ്ച രാത്രി ആറ്് മുതല്‍ 17 വയസുവരെയുള്ള കുട്ടികള്‍ക്കായി ക്വിസ് മത്സരം, ഞായറാഴ്ച രാത്രി എട്ടരയ്ക്ക് നിധി തേടല്‍ മത്സരം എന്നിവ നടക്കും. എല്ലാ രാത്രികളിലും വിവിധ മത്സരങ്ങളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.