Currency

സ്‌പെല്ലിങ് ബീ ജേതാവ് അനന്യയെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ

സ്വന്തം ലേഖകൻWednesday, June 7, 2017 9:44 am

മേരിലാൻഡ്: അമേരിക്കയില്‍ നടന്ന സ്‌ക്രിപ്‌സ് നാഷണല്‍ സ്‌പെല്ലിങ് ബീ മത്സരത്തില്‍ ഒന്നാം സ്ഥാനവുമായി ഇന്ത്യക്കാരിയായ അനന്യ വിനയ് പ്രവാസി മലയാളികളുടെ ഒന്നടങ്കം അഭിമാനമായി മാറിയിരിക്കുകയാണ്. 40,000 ഡോളറിന്റെ (25 ലക്ഷം) പുരസ്‌കാരം ആണ് വിനയ് ശ്രീകുമാർ, ഡോ: അനുപമ ദമ്പതികളുടെ മകളായ ഈ പന്ത്രണ്ടുകാരി സ്വന്തമാക്കിയത്. 

ചെറുപ്പം മുതലേ ആഴമായ വായനയ്ക്കു സമയം നീക്കിവയ്ക്കുന്ന ആളായിരുന്നു അനന്യയെന്ന് മാതാപിതാക്കൾ സാക്ഷ്യപ്പെടുത്തുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്‌പെല്ലിങ് മത്സരത്തില്‍ രോഹന്‍ രാജീവ് എന്ന മറ്റൊരു ഇന്ത്യന്‍ വംശജനോട് 20 റൗണ്ടുകളിൽ മത്സരിച്ചാണ് അനന്യ ജേതാവായത്. വിവിധ സ്റ്റേറ്റുകളില്‍നിന്നുള്ള 6 മുതല്‍ 15 വരെ പ്രായത്തിനിടയിലുള്ള കുട്ടികള്‍ പങ്കെടുക്കുന്ന മത്സരമാണിത്. 

അനന്യയെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കാൻ ഇടയില്ലാത്ത കാര്യങ്ങൾ

  • അവസാന റൗണ്ടിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായിരുന്നു അനന്യ. ക്ലോവിസ് യൂണിഫൈഡ്സ് ഫുഗ്മാൻ എലെമെന്ററിയിൽ ആറാം ക്ലാസ് വിദ്യാർത്ഥിയായ അനന്യ തന്നേക്കാൾ അനുഭവസമ്പത്തുള്ളവരെ മറികടന്നാണ് കിരീടം നേടിയത്. 
  • സ്പെല്ലിങ് മത്സരത്തിൽ മൂന്ന് തവണ കാലിഫോർണിയ സ്റ്റേറ്റ് ജേതാവായിട്ടുണ്ട് അനന്യ. 
  • മുമ്പ് 2016ലും അനന്യ നാഷണൽ സ്പെല്ലിംഗ് ബീ മത്സരത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ തനിക്കു ലഭിച്ച രണ്ടാമത്തെ വാക്കിന്റെ സ്പെല്ലിംഗ് തന്നെ തെറ്റായി പറഞ്ഞ് പുറത്താകുകയായിരുന്നു.
  • 2015ൽ സ്പോൺസർ ചെയ്യാൻ ആരും ഇല്ലാതിരുന്നതിനാൽ അനന്യയ്ക്ക് മത്സരത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. 

stream_img


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x