Currency

ഇക്കോ ടൂറിസം വ്യാപിപ്പിക്കാന്‍ കൂടുതല്‍ പദ്ധതികളുമായി യുഎഇ

സ്വന്തം ലേഖകന്‍Wednesday, June 7, 2017 4:29 pm

പരിസ്ഥിതി സംരക്ഷണത്തോടൊപ്പം ഹരിതമേഖലകള്‍ വിപുലമാക്കുകയും വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കൂടുതല്‍ സംവിധാനങ്ങളൊരുക്കുകയും ചെയ്യും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചതായും അദേഹം പറഞ്ഞു.

ദുബായ്: ഇക്കോ ടൂറിസം വ്യാപിപ്പിക്കാന്‍ യുഎഇ പരിസ്ഥിതി മന്ത്രാലയം ബഹുമുഖ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതായി പരിസ്ഥിതി മന്ത്രി ഡോ. താനി അല്‍ സിയൂദി പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം ഹരിതമേഖലകള്‍ വിപുലമാക്കുകയും വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കൂടുതല്‍ സംവിധാനങ്ങളൊരുക്കുകയും ചെയ്യും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചതായും അദേഹം പറഞ്ഞു.

യുഎഇയില്‍ 43 അംഗീകൃത പരിസ്ഥിതി സംരക്ഷിത കേന്ദ്രങ്ങളാണുള്ളത്. രാജ്യത്തെ ഭൂപ്രദേശത്തിന്റെ 14% വരുമിത്. ജൈവവൈവിധ്യ സംരക്ഷണത്തിനുള്ള ദേശീയ കര്‍മപരിപാടി ഊര്‍ജിതമാക്കുന്നതോടെ കൂടുതല്‍ പരിസ്ഥിതി സംരക്ഷിത കേന്ദ്രങ്ങള്‍ യാഥാര്‍ഥ്യമാകും. കരയിലെയും കടലിലെയും പരിസ്ഥിതിലോല മേഖലകളും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും സംരക്ഷിക്കാന്‍ വിപുലമായി നടപടികള്‍ സ്വീകരിക്കുന്ന രാജ്യം കൂടിയാണ് യുഎഇ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x