
ദുബായ്: വിമാനത്താവളത്തിലൂടെ കടന്നുപോകാന്‍ ഇനി പാസ്‌പോര്‍ട്ടിന് പകരം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാവുന്ന സംവിധാനവുമായി ദുബായ്. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം വിമാനത്താവളത്തില്‍ നടപ്പാക്കുന്നത്.
യുഎഇ സ്മാര്‍ട്ട് വാലേ എന്ന് പേരിട്ടിരിക്കുന്ന സംവിധാനം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ മൂന്നിലാണ് ആദ്യമായി നടപ്പാക്കുന്നത്. ഇവിടെ മൊബൈല്‍ ഫോണ്‍ പാസ്‌പോര്‍ട്ടിന് പകരമായി ഉപയോഗിക്കുന്ന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. താമസിയാതെ മറ്റ് ടെര്‍മിനലുകളിലേക്കും ഇത് വ്യാപിപ്പിക്കും. യുഎഇയില്‍ റെസിഡന്‍സി വിസയുള്ള പ്രവാസികള്‍ക്കും ഇത് ഉപയോഗിക്കാം.
ഈ സംവിധാനം ഉപയോഗിക്കുന്നതിനായി യാത്രക്ക് മുമ്പ് സ്മാര്‍ട്ട് ഫോണില്‍ യുഎഇ സ്മാര്‍ട്ട് വാലേ എന്ന ആപ്ലിക്കേഷന്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് പാസ്‌പോര്‍ട്ട് എമിറേറ്റ്‌സ് ഐഡി, ഇ ഗേറ്റ് കാര്‍ഡ് വിവരങ്ങള്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്യണം. അപ്പോള്‍ മൊബൈലില്‍ തെളിയുന്ന ബാര്‍കോഡാണ് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഗേറ്റില്‍ ഉപകരണം വായിക്കുക. ഒരു യാത്രക്കാരന് എമിഗ്രേഷന്‍ പരിശോധനക്ക് വേണ്ടി വരുന്ന സമയം ഒമ്പത് മുതല്‍ 12 സെക്കന്‍ഡ് വരെയായി കുറയ്ക്കാന്‍ ഇതിലൂടെ കഴിയും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.