Currency

യുഎസിൽ രേഖകൾ ഇല്ലാത്ത കുടുംബങ്ങൾക്ക് നികുതി ഇളവ് നൽകുന്നത് നിർത്തലാക്കുന്നു

സ്വന്തം ലേഖകൻFriday, June 9, 2017 5:03 pm

ഹൂസ്റ്റൺ: യുഎസിൽ രേഖകൾ ഇല്ലാത്ത കുടുംബങ്ങൾക്ക് നികുതി ഇളവ് നൽകുന്നത് നിർത്തലാക്കാനുള്ള നീക്കവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാജ്യത്ത് രേഖകൾ ഇല്ലാതെ എത്തിയവർക്ക്  ഒരു ഇൻഡിവിഡ്വൽ  ടാക്സ് ഐഡന്റിഫിക്കേഷൻ നമ്പർ (ഐടിഐഎൻ) ഉപയോഗിച്ച്  ആശ്രിതരായ കുട്ടികളുടെ പേരിൽ ചൈൽഡ് ടാക്സ് ക്രെഡിറ്റും റിഫണ്ടബിൾ അഡീഷണൽ ചൈൽഡ് ടാക്സ് ക്രെഡിറ്റും അവകാശപ്പെട്ട് നികുതി ഇളവ് നേടാനുള്ള സാഹചര്യമുണ്ട്.  ഇതാണ് ഇല്ലാതാക്കാൻ പോകുന്നത്. 

നികുതിദായകർക്ക് ചൈൽഡ് ടാക്സ് ക്രെഡിറ്റിന്റെയോ  റിഫണ്ടബിൾ അഡീഷണൽ ചൈൽഡ് ടാക്സ് ക്രെഡിറ്റിന്റെയോ ഇളവ് ലഭിക്കണമെങ്കിൽ സോഷ്യൽ സെക്യൂരിറ്റി നമ്പർ ഉണ്ടായിരിക്കണം എന്നതാണ് പുതിയ നിർദേശം. ട്രംപിന്റെ ഈ നിർദേശം താമസിയാതെ കോൺഗ്രസിന് മുന്നിലെത്തും. രേഖകൾ ഇല്ലാതെ നിയമപരമല്ലാതെ കുടിയേറിയവർ ആനുകൂല്യങ്ങൾ നേടുന്നത് തടയാനുള്ള നടപടിയാണ് ഈ നിർദേശത്തെ വിലയിരുത്തുന്നത്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x