ബഹ്റൈനിൽ മരുന്നുകൾക്ക് ക്ഷാമം നേരിടുന്നെന്ന പ്രചാരണം നിഷേധിച്ച് ആരോഗ്യ മന്ത്രാലയം
മനാമ: ബഹ്റൈനിൽ മരുന്നുക്ഷാമം നേരിടുന്നുണ്ടെന്ന സോഷ്യൽ മീഡിയ പ്രചരണങ്ങൾആരോഗ്യ മന്ത്രാലയം നിഷേധിച്ചു. മരുന്നുവിതരണത്തിൽ രാജ്യത്ത് യാതൊരു പ്രതിസന്ധിയും നിലവിലില്ലെന്നും ഓരോ രോഗിക്കും ആവശ്യമായ മരുന്നുകൾ ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.
ചില മരുന്നുനിർമ്മാണ കമ്പനികളുടെ ലയനവുമായി ബന്ധപ്പെട്ട മരുന്നുകളുടെ വിതരണത്തിൽ തടസ്സങ്ങൾ നേരിട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഉടനടി പരിഹാരം കണ്ടതായും അധികൃതർ അറിയിച്ചു.
രോഗികൾക്ക് ഫലപ്രദമായ ചികിത്സയും ഗുണനിലവാരമുള്ള മരുന്നുകളും ലഭ്യമാക്കാൻ ആരോഗ്യ മന്ത്രാലയം എല്ലായിപ്പോഴും പ്രതിജ്ഞാബദ്ധരാണെന്നും ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും മന്ത്രാലയം പത്രക്കുറിപ്പിൽ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.