Currency

യുഎഇ തൊഴിലാളികള്‍ക്ക് ഇന്ന് മുതല്‍ ഉച്ചവിശ്രമം

സ്വന്തം ലേഖകന്‍Thursday, June 15, 2017 3:38 pm

നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് വരെയാണ് വിശ്രമം ലഭിക്കുക. നിയമപ്രകാരം മൊത്തം ജോലിസമയം എട്ട് മണിക്കൂറായിക്കണ്ട് രാവിലെ, വൈകുന്നേരം എന്നിങ്ങനെ രണ്ട് ഷിഫ്റ്റുകളിലായി വിഭജിക്കും. ഇതിലധികം സമയം ജോലി ചെയ്താല്‍ അധിക സമയ ജോലിയായി കണക്കാക്കി പ്രത്യേക ആനുകൂല്യം ലഭിക്കും.

ഷാര്‍ജ: യുഎഇല്‍ ചൂട് കൂടിയ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് അനുവദിച്ച ഉച്ചവിശ്രമം ഇന്ന് മുതല്‍ ആരംഭിക്കും. തുടര്‍ച്ചയായ പതിമൂന്നാം വര്‍ഷമാണ് യു.എ.ഇ മാനവ വിഭവശേഷി, സ്വകാര്യവത്കരണ മന്ത്രാലയം ഉച്ചവിശ്രമ നിയമം കൊണ്ടുവരുന്നത്. സെപ്തംബര്‍ 16 വരെ ഉച്ചവിശ്രമം തുടരും.

നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് വരെയാണ് വിശ്രമം ലഭിക്കുക. നിയമപ്രകാരം മൊത്തം ജോലിസമയം എട്ട് മണിക്കൂറായിക്കണ്ട് രാവിലെ, വൈകുന്നേരം എന്നിങ്ങനെ രണ്ട് ഷിഫ്റ്റുകളിലായി വിഭജിക്കും. ഇതിലധികം സമയം ജോലി ചെയ്താല്‍ അധിക സമയ ജോലിയായി കണക്കാക്കി പ്രത്യേക ആനുകൂല്യം ലഭിക്കും. രാവിലെ ഒമ്പതിനും വൈകുന്നേരം നാലിനും ഇടയിലാണ് അധിക സമയ ജോലി ചെയ്യുന്നതെങ്കില്‍ 50 ശതമാനം കൂലിയാണ് കൂടുതല്‍ കിട്ടുക.

കമ്പനികള്‍ നിയമം പാലിക്കുന്നുണ്ടോ എന്നുറപ്പു വരുത്താന്‍ വിപുലമായ തോതിലുള്ള പരിശോധക സംഘങ്ങള്‍ക്കും യു.എ.ഇ രൂപം നല്‍കി. സ്മാര്‍ട്ട് സംവിധാനം ഉപയോഗിച്ചായിരിക്കും സംഘത്തിന്റെ പരിശോധന. അബൂദബിയില്‍ മൂന്നും ദുബായില്‍ നാലും അല്‍ഐന്‍, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളില്‍ രണ്ട് വീതവും ഉമ്മുല്‍ ഖുവൈനില്‍ ഒരു സംഘത്തെയുമാണ് പരിശോധനയ്ക്കായി നിയോഗിച്ചിട്ടുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x