അബുദാബി ലീവായിലെ മെസൈറയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 50.5 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയ താപനില. ഞായറാഴ്ച തീരപ്രദേശങ്ങളില്‍ 43 ഡിഗ്രിയും ഉള്‍പ്രദേശങ്ങളില്‍ 49 ഡിഗ്രിയും ചൂട് രേഖപ്പെടുത്തി. ചൊവ്വാഴ്ച വരെ ചൂട് തുടരും. പലയിടങ്ങളിലും പൊടിക്കാറ്റുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചിട്ടുണ്ട്.
അബുദബി: യു.എ.ഇയില്‍ ചൂട് കഠിനമാകുന്നു. 50 ഡിഗ്രിക്ക് മുകളിലാണ് ചൂട് അനുഭവപ്പെടുന്നത്. അബുദാബി ലീവായിലെ മെസൈറയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 50.5 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയ താപനില. ഞായറാഴ്ച തീരപ്രദേശങ്ങളില്‍ 43 ഡിഗ്രിയും ഉള്‍പ്രദേശങ്ങളില്‍ 49 ഡിഗ്രിയും ചൂട് രേഖപ്പെടുത്തി. ചൊവ്വാഴ്ച വരെ ചൂട് തുടരും. പലയിടങ്ങളിലും പൊടിക്കാറ്റുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചിട്ടുണ്ട്.
അന്തരീക്ഷ ഈര്‍പ്പം 95 ശതമാനം വര്‍ധിക്കും. അതുകൊണ്ടുതന്നെ പുലര്‍ച്ചെ മൂടല്‍ മഞ്ഞുണ്ടാകുമെന്നും ദൂരക്കാഴ്ച കുറയുമെന്നും അറിയിപ്പില്‍ പറയുന്നു. നോമ്പെടുക്കുന്നവരും വാഹനമോടിക്കുന്നവരും മുന്‍കരുതലെടുക്കണമെന്നും നിര്‍ജലീകരണം ഒഴിവാക്കാന്‍ ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്ത ചൂട് കണക്കിലെടുത്ത് ഈ മാസം 15 മുതല്‍ തുറന്ന സ്ഥലങ്ങളില്‍ ജോലിയെടുക്കുന്നവര്‍ക്ക് മധ്യാഹ്ന വിശ്രമം നിര്‍ബന്ധമാക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.