രണ്ട് യാത്രക്കാരെ വഹിച്ച് പറക്കുന്ന സ്വയം നിയന്ത്രിത ആകാശ ടാക്‌സികള്‍ ഈ വര്‍ഷം അവസാന പാദം പരീക്ഷണാടിസ്ഥാനത്തില്‍ ഓടിത്തുടങ്ങും. ഡ്രൈവറില്ലാതെ പറക്കുന്ന ടാക്‌സികള്‍ നിര്‍മിക്കാന്‍ ദുബായ് ആര്‍ടിഎ ജര്‍മന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ പറന്നുയരുന്ന ഈ ടാക്‌സികള്‍ക്ക് ആകാശത്തിലൂടെ പരമാവധി 100 കിലോ മീറ്റര്‍ വേഗത കൈവരിക്കാനാകും.
ദുബായ്: ഗതാഗത കുരുക്കിനെ ഭയക്കാതെ ഇനി ദുബായ് ആകാശത്ത് പറന്ന് നടക്കാം. നഗരത്തില്‍ ആകാശ ടാക്‌സികള്‍ ഈ വര്‍ഷം അവസാനത്തോടെ പരീക്ഷണ പറക്കല്‍ ആരംഭിക്കും. രണ്ട് യാത്രക്കാരെ വഹിച്ച് പറക്കുന്ന സ്വയം നിയന്ത്രിത ആകാശ ടാക്‌സികള്‍ ഈ വര്‍ഷം അവസാന പാദം പരീക്ഷണാടിസ്ഥാനത്തില്‍ ഓടിത്തുടങ്ങും.
ഡ്രൈവറില്ലാതെ പറക്കുന്ന ടാക്‌സികള്‍ നിര്‍മിക്കാന്‍ ദുബായ് ആര്‍ടിഎ ജര്‍മന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ പറന്നുയരുന്ന ഈ ടാക്‌സികള്‍ക്ക് ആകാശത്തിലൂടെ പരമാവധി 100 കിലോ മീറ്റര്‍ വേഗത കൈവരിക്കാനാകും. 40 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 30 മിനിറ്റ് പറക്കാം. സുരക്ഷ ഉറപ്പാക്കുന്നതിനായി 18 റോട്ടറുകളാണുള്ളത്. ഇവയില്‍ ഏതെങ്കിലും റോട്ടറിന് തകരാറ് സംഭവിച്ചാലും ലാന്‍ഡിങ് തടസപ്പെടില്ല. 9 ബാറ്ററികളിലാണ് ഇവ പ്രവര്‍ത്തിക്കുക.
രണ്ട് മീറ്റര്‍ ഉയരവും ഏഴ് മീറ്റര്‍ നീളവുമുള്ള ആകാശ ടാക്‌സികള്‍ സര്‍വീസ് നടത്തുന്ന സ്ഥലങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് ആര്‍ടിഎ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. സ്വയം നിയന്ത്രിക്കുന്ന ഓട്ടോപൈലറ്റ് സംവിധാനമായതിനാല്‍ ഇത് ഓടിക്കാന്‍ ലൈസന്‍സുള്ളവര്‍ വേണമെന്നില്ല. അതേസമയം ലോകത്ത് ആദ്യമായാണ് ഇത്തരമൊരു സര്‍വീസ് എന്നതിനാല്‍ നിയമങ്ങളും പുതുതായിരിക്കും. ആകാശടാക്‌സിയുടെ അന്താരാഷ്ട്ര അംഗീകാരങ്ങളും നിയമസംവിധാനങ്ങളും പൂര്‍ത്തായാക്കാനാണ് ആര്‍ടിഎ കാത്തിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.