
അബൂദബി: യുഎഇയില്‍ കരിമരുന്നു വില്‍പ്പന നടത്തുന്നവര്‍ക്ക് തടവും പിഴയും ശിക്ഷയെന്ന് ആഭ്യന്തരമന്ത്രാലയം. കരിമരുന്നു വില്‍പ്പന നടത്തുന്നവര്‍ക്ക് ആറ് മാസം വരെ തടവും പതിനായിരം ദിര്‍ഹം പിഴയുമാണ് ശിക്ഷ. പടക്കങ്ങളും മറ്റ് കരിമരുന്ന് വസ്തുക്കളും വാങ്ങുന്നതും നിയമവിരുദ്ധമാണ്. കരിമരുന്നിന്റെയും പടക്കങ്ങളുടെയും ഉപയോഗം അപകടങ്ങള്‍ സൃഷ്ടിക്കുന്നതിനെ തുടര്‍ന്നാണ് നിരോധനം.
ചെറിയ പെരുന്നാളിന്റെ പശ്ചാത്തലത്തില്‍ കരിമരുന്നിന്റെ ഉപയോഗത്തിന് എതിരെ ബോധവത്കരണ പരിപാടികളും അധികൃതര്‍ ശക്തമാക്കിയിട്ടുണ്ട്. പടക്കങ്ങളോ മറ്റ് കരിമരുന്ന് വസ്തുക്കളോ ആരെങ്കിലും വില്‍പ്പനയ്ക്ക് ശ്രമിച്ചാല്‍ ഉടന്‍ തന്നെ വിവരം നല്കവണമെന്നും ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.