Currency

ഈദ് അവധിയോട് അനുബന്ധിച്ച് ബഹ്റൈനിൽ ഗതാഗത നിയന്ത്രണം

Thursday, June 22, 2017 3:05 pm

കിംഗ് ഫഹദ് കൗസ്വേ വഴി ബഹ്റൈനിൽ കൂടുതൽ വാഹനങ്ങൾ എത്താൻ സാധ്യതയുണ്ടെന്നാണ് അധികൃതർ കരുതുന്നത്

മനാമ: ഈദ് അവധിയോട് അനുബന്ധിച്ച് ബഹ്റൈനിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. കിംഗ് ഫഹദ് കൗസ്വേ വഴി ബഹ്റൈനിൽ കൂടുതൽ വാഹനങ്ങൾ എത്താൻ സാധ്യതയുണ്ടെന്നാണ് അധികൃതർ കരുതുന്നത്. 

കൗസ്വേ, പള്ളികൾ, മാളുകൾ, തിരക്കേറിയ റോഡുകൾ, പാർക്കുകൾ എന്നിവിടങ്ങളിൽ പോലീസുകാരെ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്. 

കിംഗ് ഫഹദ് കൗസ്വേയിലും സമീപത്തെ മാളുകളും കേന്ദ്രീകരിച്ച് പോലീസ് ബോധവത്കരണ നോട്ടീസുകളും ഈദ് ആശംസാകാർഡുകളും വിതരണം ചെയ്യുന്നതായിരിക്കും. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x