Currency

ജീവിത ചെലവ്​ കൂടിയ നഗരങ്ങളിൽ മനാമ അമ്പത്തിയഞ്ചാമത്

സ്വന്തം ലേഖകൻSaturday, June 24, 2017 10:28 am

കഴിഞ്ഞ വർഷത്തെക്കാൾ 16 പോയൻറ്​ താഴെയാണ്​ ഇത്തവണ മനാമയുടെ സ്​ഥാനം

മനാമ: ലോകത്ത് ജീവിത ചെലവ് കൂടിയ നഗരങ്ങളിൽ ബഹ്റൈൻ തലസ്ഥാന നഗരമായ മനാമ അമ്പത്തിയഞ്ചാമത്. . ‘മെഴ്സേഴ്സ് കോസ്റ്റ് ഒാഫ് ലിവിങ് സർവെ’യിലാണ് ഈ കണ്ടെത്തൽ. കഴിഞ്ഞ വർഷത്തെക്കാൾ 16 പോയൻറ് താഴെയാണ് ഇത്തവണ മനാമയുടെ സ്ഥാനം.

ഗൾഫ് മേഖലയിലെ ഏറ്റവും ചെലവേറിയ സ്ഥലം ദുബായ് ആണ്. 20ാം സ്ഥാനമാണ് ദുബായ്ക്ക്. 23ാം സ്ഥാനത്ത് അബൂദബി, 52ാം സ്ഥാനത്ത് റിയാദ് എന്നീ നഗരങ്ങളുമുണ്ട്. 117ാം സ്ഥാനത്തുള്ള ജിദ്ദ, 92ാം സ്ഥാനത്തുള്ള മസ്കത്ത്, 81ാം സ്ഥാനത്തുള്ള ദോഹ എന്നിവയാണ് മേഖലയിൽ ചെലവുകുറഞ്ഞ സ്ഥലങ്ങൾ.

ലോകത്തിലെ ഏറ്റവും ജീവിത ചെലവേറിയ നഗരം അംഗോളയുടെ തലസ്ഥാനമായ ലുവാൻഡയാണ് . തൊട്ടടുത്തുള്ളത് ഹോേങ്കാങ്, ടോക്യോ, സൂറിച്ച്, സിംഗപ്പൂർ എന്നീ നഗരങ്ങളാണ്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x