Currency

ചെറിയ പെരുന്നാള്‍ അവധി: ദുബായി താമസകുടിയേറ്റ വകുപ്പ് പ്രവര്‍ത്തി സമയം പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍Sunday, June 25, 2017 12:59 pm

ദുബായി വിമാനത്താവളത്തിലെ ടെര്‍മിനല്‍ മുന്നില്‍ പ്രവര്‍ത്തിറക്കുന്ന താമസകുടിയേറ്റ വകുപ്പിന്റെ പുറത്തുള്ള കൗണ്ടര്‍ അവധി ദിനങ്ങളില്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കും. ചെറിയപെരുന്നാള്‍ അവധി ദിനങ്ങളിലും ഇടപാടുകാര്‍ക്ക് എല്ലാ സേനങ്ങളും ഉറപ്പ് വരുത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ദുബായ്: ചെറിയ പെരുന്നാള്‍ അവധി ദിവസത്തെ പ്രവര്‍ത്തി സമയം ദുബായി താമസകുടിയേറ്റ വകുപ്പ് പ്രഖ്യാപിച്ചു. അല്‍മകനാറ സെന്ററും അല്‍തിവാര്‍ സെന്റും ബുധനാഴ്ച്ച വരെ രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ പ്രവര്‍ത്തിക്കുമെന്ന് ജിഡിആര്‍എഫ്എ അറിയിച്ചു.

അതേസമയം ദുബായി വിമാനത്താവളത്തിലെ ടെര്‍മിനല്‍ മുന്നില്‍ പ്രവര്‍ത്തിറക്കുന്ന താമസകുടിയേറ്റ വകുപ്പിന്റെ പുറത്തുള്ള കൗണ്ടര്‍ അവധി ദിനങ്ങളില്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കും. ചെറിയപെരുന്നാള്‍ അവധി ദിനങ്ങളിലും ഇടപാടുകാര്‍ക്ക് എല്ലാ സേനങ്ങളും ഉറപ്പ് വരുത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x