Currency

ഷാര്‍ജയില്‍ വന്‍ തീപിടുത്തം; 12 സംഭരണ ശാലകള്‍ കത്തിനശിച്ചു

സ്വന്തം ലേഖകന്‍Tuesday, June 27, 2017 11:49 am

തിങ്കളാഴ്ച ഉച്ചയ്ക്ക് 12.18നാണ് ഇന്‍ഡസ്ട്രിയല്‍ ഏരിയ-13ല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് റോഡിലെ സംഭരണ ശാലകളിലാണ് തീ ആളിപ്പടര്‍ന്നത്. ആര്‍ക്കും പരിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി.

ഷാര്‍ജ: ഷാര്‍ജയിലെ വ്യവസായ മേഖലയിലുണ്ടായ അഗ്‌നിബാധയില്‍ 12 സംഭരണ ശാലകള്‍ കത്തിനശിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.18നാണ് ഇന്‍ഡസ്ട്രിയല്‍ ഏരിയ-13ല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് റോഡിലെ സംഭരണ ശാലകളിലാണ് തീ ആളിപ്പടര്‍ന്നത്. ആര്‍ക്കും പരിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി.

നിര്‍മാണസാമഗ്രികളും മരം ഉരുപ്പടികളുമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. അഗ്‌നിശമന സേനയും പൊലീസിന്റെയും സംയോജിത ഇടപെടല്‍ മൂലം കൂടുതല്‍ അപകടങ്ങളുണ്ടായില്ല.

പ്രദേശത്ത് കടുത്ത പുക ഉയര്‍ന്നതായിദൃക്സാക്ഷികള്‍ പറഞ്ഞു. രണ്ടു മണിക്കൂറോളം ശേഷമാണ് തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x