Currency

ഓസ്ട്രേലിയയിൽ മലയാളികളുടെ എണ്ണം ഇരട്ടിയായി വർധിച്ചു

സ്വന്തം ലേഖകൻTuesday, June 27, 2017 2:41 pm

ഓസ്ട്രേലിയയിലേക്കുള്ള മലയാളി കുടിയേറ്റം കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കഴിഞ്ഞ വർഷം നടന്ന ഓസ്ട്രേലിയൻ സെൻസസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുപ്രകാരം 53,206 മലയാളികളാണ് ഓസ്ട്രേലിയയിലുള്ളത്. 2006 ലെ സെൻസസ് പ്രകാരം 25,111 ആയിരുന്നു ഓസ്ട്രേലിയയിലെ മലയാളികളുടെ എണ്ണം.

ഇക്കാലയളവിൽ ജനസംഖ്യ ഇരട്ടിയിലേറെയായി വർദ്ധിച്ച അപൂർവം ഭാഷകളിലൊന്നാണ് മലയാളം.  വീട്ടിൽ സംസാരിക്കുന്ന ഭാഷയേത് എന്ന ചോദ്യത്തിന് സെൻസസിൽ മലയാളം എന്ന് ഉത്തരം നൽകിയവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണിത്. ഏറ്റവുമധികം മലയാളികളുള്ളത് വിക്ടോറിയയിലാണ്. 16,950 പേർ. ന്യൂ സൗത്ത് വെയിൽസാണ് രണ്ടാം സ്ഥാനത്ത്. 13,881  പേർ. 

ആകെ 2011 നും 2016നും ഇടയിൽ 13 ലക്ഷത്തോളം പുതിയ കുടിയേറ്റക്കാർ ഓസ്ട്രേലിയയിലേക്ക് എത്തി എന്നാണ് കണക്കുകൾ. ഇതിൽ 1,91,000 പേർ ചൈനയിൽ നിന്നും 1,63,000 പേർ ഇന്ത്യയിൽ നിന്നുമാണ്. 2016 ഓഗസ്റ്റ് 9ലെ കണക്കുപ്രകാരം, 2.40 കോടിയോളമാണ് ഓസ്ട്രേലിയയിലെ ജനസംഖ്യ. ഇതിൻറെ 1.9 ശതമാനമാണ് ഇന്ത്യയിൽ നിന്ന് കുടിയേറിയെത്തിയവർ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x