Currency

ദുബായില്‍ പാസ്പോര്‍ട്ട് പരിശോധന ഒഴിവാക്കുന്ന പുതിയ സംവിധാനം വരുന്നു

സ്വന്തം ലേഖകന്‍Wednesday, June 28, 2017 12:51 pm

ദുബായ്: പാസ്പോര്‍ട്ട് പരിശോധന ഒഴിവാക്കാന്‍ സഹായിക്കുന്ന പുതിയ സംവിധാനം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നില്‍ ഉടന്‍ സജ്ജമാകും. ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ നിന്ന് യാത്രപുറപ്പെടുമ്പോഴും തിരിച്ചിറങ്ങുമ്പോഴുമുള്ള പാസ്പോര്‍ട്ട് പരിശോധനയാണ് ഒഴിവാക്കുന്നത്. ബയോമെട്രിക് സാങ്കേതികതയും ഓട്ടോമേറ്റഡ് ഗേറ്റുകളും ഉള്‍പ്പെടുന്നതാണ് പുതിയ സംവിധാനം. അടുത്ത 18 മാസങ്ങള്‍ക്കുള്ളില്‍ ഈ സംവിധാനം പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.

എമിറേറ്റ്സ് എയര്‍ലൈന്‍, ദുബായ് കസ്റ്റംസ്, താമസ കുടിയേറ്റവകുപ്പ്, ദുബായ് പോലീസ്, ദുബായ് എയര്‍പോര്‍ട്ട്സ് എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. കൃത്യതയോടെയും വേഗത്തിലും ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പുതിയ സംവിധാനം യാത്രക്കാരെ സഹായിക്കും. നിലവിലുള്ള ഇ-ഗേറ്റുകള്‍ക്കും ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ക്കും പകരം പുതിയ സ്മാര്‍ട്ട് ഗേറ്റുകള്‍ നിലവില്‍വരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x