Currency

സാം വധക്കേസ്: അന്തിമ വിചാരണ നവംബർ എട്ട് മുതൽ

സ്വന്തം ലേഖകൻSaturday, July 1, 2017 3:35 pm

സിഡ്നി: മെൽബണിൽ മലയാളിയായ സാം എബ്രഹാമിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ കേസിൽ അന്തിമ വിചാരണ നവംബർ എട്ടിന് തുടങ്ങും. മജിസ്ട്രേറ്റ് കോടതിയിൽ നടന്ന പ്രാരംഭവാദത്തിനു ശേഷം കുറ്റാരോപിതരായ സോഫിയ സാമും അരുൺ കമലാസനനും കുറ്റം നിഷേധിച്ചിരുന്നു. വിക്ടോറിയൻ സുപ്രീം കോടതിയിലാണ് കേസിന്റെ അന്തിമ വിചാരണ നടക്കുക. 

വിചാരണയ്ക്ക് മുന്പുള്ള മറ്റു നടപടികൾക്കായി ഒക്ടോബർ 31ന് വീണ്ടുംസുപ്രീം കോടതി കേസ് പരിഗണിക്കും. പ്രതികളുടെ റിമാൻറ് കോടതി നീട്ടിയിട്ടുണ്ട്. 2015 ഒക്ടോബറിലാണ് മെൽബണിലെ എപ്പിങ്ങിലുള്ള വീട്ടിൽ വച്ച് സാമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സാം എബ്രഹാമിനെ കിടപ്പറയിൽ വച്ച് ഓറഞ്ച് ജ്യൂസിൽ സയനൈഡ് കലർത്തിക്കൊടുത്ത് കൊലപ്പെടുത്തി എന്ന കുറ്റമാണ് ഇരുവർക്കും മേൽ ചുമത്തിയിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x