
ദുബായ്: 10 ആഴ്ച ദുബായ് മെട്രോയുടെ റെഡ് ലൈനിലെ സര്‍വീസ് ഭാഗികമായി നിര്‍ത്തിവെക്കും. ഈ മാസം 28 മുതല്‍ 10 ആഴ്ച വെള്ളി, ശനി ദിവസങ്ങളിലാണ് ദുബായ് മെട്രോയുടെ സര്‍വീസ് ഭാഗികമായി നിര്‍ത്തിവെക്കുന്നത്. നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജുമൈറയി ലേക്ക് ടവേഴ്സ്, ഇബ്നുബതൂത്ത സ്റ്റേഷനുകളില്ക്കിടയിലാണ് മെട്രൊ സര്‍വീസ് നിര്‍ത്തിവെക്കുക. ഈ സ്റ്റേഷനുകള്‍ക്കിടയില്‍ പകരം ബസ് സര്‍വീസ് ഏര്‍പ്പെടുത്തും.
യുഎഇ എക്സ്ചേഞ്ച് ദിശയിലേക്ക് യാത്ര ചെയ്യുന്നവര്‍ ജുമൈറ ലേക്ക് ടവേഴ്സ് സ്റ്റേഷനില്‍ ഇറങ്ങി ബസില്‍ ഇബ്നുബതൂത്ത സ്റ്റേഷനിലേക്ക് പോകണം. അവിടെ നിന്ന് മെട്രോയില്‍ സഞ്ചാരം തുടരാം. റാശിദിയ ദിശയില്‍ യാത്രചെയ്യുന്നവര്‍ ഇബ്നുബതൂത്ത സ്റ്റേഷനിലിറങ്ങി ജെഎല്‍ടി സ്റ്റേഷനിലേക്ക് ബസില്‍ പോകണം. ഇവിടെ ബസ് യാത്ര സൗജന്യമായിരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.