Currency

കുവൈറ്റിൽ ചൂട് 64 ഡിഗ്രി സെൽഷ്യയസിലേക്കുയരുമെന്നു മുന്നറിയിപ്പ്

സ്വന്തം ലേഖകൻTuesday, July 4, 2017 8:59 am

കുവൈറ്റിൽ ഈ മാസം താപനില സർവകാല റിക്കോർഡിലെത്തുമെന്നു മുന്നറിയിപ്പ്. കടൽ വെള്ളത്തിന്റെ താപനില 55 ഡിഗ്രിക്ക് മുകളിലായിരിക്കുമെന്നുമാണ് കണക്കുകൂട്ടൽ

കുവൈറ്റിൽ ഈ മാസം താപനില സർവകാല റിക്കോർഡിലെത്തുമെന്നു മുന്നറിയിപ്പ്. 64 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരുമെന്നാണ് കണക്കാക്കുന്നത്. കടൽ വെള്ളത്തിന്റെ താപനില 55 ഡിഗ്രിക്ക് മുകളിലായിരിക്കുമെന്നുമാണ് കണക്കുകൂട്ടൽ. ഈ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും താപനില ഉയരുന്നത് മുന്നിൽകണ്ട് നടപടികളെടുക്കണമെന്നു സർക്കാർ/ വ്യവസായ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

12th Garshom International Awards online nomination Click here

ഉച്ചകഴിഞ്ഞു 2 മുതൽ 6 വരെയാണ് ചൂട് കൂടുതൽ അനുഭവപ്പെടുവാൻ സാധ്യത. പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന താപനില സൂചകങ്ങളിലൂടെ കൃത്യമായ ചൂട് പുറത്തുവിടുന്നത് പൊതുജനങ്ങളിൽ പരിഭ്രാന്തിപരത്തുമെന്നതിനാൽ അതിനു സാധ്യതകുറവാണ്. കുവൈറ്റിൽ ഇപ്പോൾതന്നെ അസഹ്യമായ ചൂടാണ് അനുഭവപ്പെടുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x