Currency

ദുബായില്‍ അഞ്ച് ബില്യന്‍ ചെലവില്‍ എമിറേറ്റ്‌സ് ടവര്‍ ബിസിനസ് പാര്‍ക്ക് വരുന്നു

സ്വന്തം ലേഖകന്‍Wednesday, July 5, 2017 12:14 pm

ദുബായ്: അഞ്ച് ശതകോടി ദിര്‍ഹം ചെലവില്‍ ദുബായ് നഗരത്തില്‍ പുതിയ ബിസിനസ് പാര്‍ക്ക് പ്രഖ്യാപിച്ചു. നാലുവര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതി ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് പ്രഖ്യാപിച്ചത്. എമിറേറ്റ്‌സ് ടവര്‍ ബിസിനസ് പാര്‍ക്ക് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി അന്താരാഷ്ട്ര കമ്പനികളുടെ മേഖലാ ആസ്ഥാനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതാണ്.

ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിന് സമീപം ശൈഖ് സായിദ് റോഡിനും ഹാപ്പിനസ് റോഡിനും ഇടയിലാണ് പദ്ധതി നടപ്പാക്കുക. അന്തര്‍ദേശീയ നിലവാരമുള്ള ഓഫിസ് ഇടങ്ങളാണ് ഇവിടെ നിര്‍മിക്കുക. അന്താരാഷ്ട്ര കമ്പനികളുടെ ആസ്ഥാനങ്ങളും മേഖലാ ആസ്ഥാനങ്ങളും ഇവിടെ സജ്ജമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

മൂന്ന് പഞ്ചനക്ഷത്രഹോട്ടലുകളും പദ്ധതിയുടെ ഭാഗമായുണ്ടാകും. പദ്ധതിയുടെ രൂപരേഖയും മാതൃകയും ദുബായ് ഹോള്‍ഡിങ് ചെയര്‍മാന്‍ അബ്ദുല്ല അഹമ്മദ് അല്‍ ഹബ്ബായ് അനാവരണം ചെയ്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x