സന്ദർശകവിസയിൽ രാജ്യത്തെത്തുന്നവരെയാണ് ആദ്യഘട്ടത്തിൽ നിരക്ക് വർധന ബാധിക്കുക
കുവൈറ്റ് സിറ്റി: വിദേശികളുടെ മെഡിക്കൽ ഫീ നിരക്കിൽ ഏർപ്പെടുത്താൻ തീരുമാനിച്ച വർധന ഈ മാസം മുതൽ പ്രാബല്യത്തിൽ വരുമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രി ഡോ. ജമാൽ ഹർബി അറിയിച്ചു. സന്ദർശകവിസയിൽ രാജ്യത്തെത്തുന്നവരെയാണ് ആദ്യഘട്ടത്തിൽ നിരക്ക് വർധന ബാധിക്കുക. പിന്നീട് തൊഴിൽ- ആശ്രിത വിസകളിൽ പുതുക്കിയ നിരക്ക് ബാധകമാകും.
അതേസമയം സ്വകാര്യ ആശുപത്രികൾ ഈടാക്കുന്ന നിരക്കുകളേക്കാൾ കുറവായിരിക്കും സർക്കാർ ആശുപത്രികൾ ഈടാക്കുകയെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്തെ സ്വകാര്യ ആശുപത്രികൾ ഈടാക്കുന്ന ഫീസിലും 20 ശതമാനം കുറവ് സർക്കാർ ആശുപത്രികളലുണ്ടാകുമെന്നാണ് സൂചന. എന്നാൽ പുതുക്കിയ നിരക്ക് എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല.
12th Garshom International Awards online nomination Click here
സർക്കാർ ആശുപത്രികളിലെ സൗജന്യനിരക്കിലുള്ള ചികിത്സ ഉപയോഗപ്പെടുത്തുന്നതിനുവേണ്ടിമാത്രം കുവൈറ്റ് സന്ദർശിക്കാൻ വിദേശികൾ എത്തുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നിരക്ക് വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. എണ്ണ വിലത്തകർച്ചയുടെ പശ്ചാത്തലത്തിൽ കൂടിയാണ് നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.