അടുത്തമാസം ഒന്ന് മുതല്‍ ബില്‍ തുക ചെക്കായി സ്വീകരിക്കുന്നത് നിര്‍ത്താലാക്കും. മുഴുവന്‍ പണമിടപാടുകളും സ്മാര്‍ട്ട് പേ സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ എമിറേറ്റ്‌സ് എന്‍ബിഡി ബാങ്കിന്റെ ചെക്ക് ഡെപ്പോസിറ്റിങ് മെഷീന്‍ മുഖേന ചെക്കിലൂടെ ബില്‍തുക അടയ്ക്കുന്ന സംവിധാനം തുടരും.
ദുബായ്: പണമിടപാടുകള്‍ പൂര്‍ണമായും ഇലക്ട്രോണിക് വത്കരിക്കുന്നതിന്റെ ഭാഗമായി ദുബായില്‍ വെള്ളം, വൈദ്യുതി ബില്‍ തുക ചെക്കായി സ്വീകരിക്കുന്നത് നിര്‍ത്തലാക്കുന്നു. അടുത്തമാസം ഒന്ന് മുതല്‍ ബില്‍ തുക ചെക്കായി സ്വീകരിക്കുന്നത് നിര്‍ത്താലാക്കും. മുഴുവന്‍ പണമിടപാടുകളും സ്മാര്‍ട്ട് പേ സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.
എന്നാല്‍ എമിറേറ്റ്‌സ് എന്‍ബിഡി ബാങ്കിന്റെ ചെക്ക് ഡെപ്പോസിറ്റിങ് മെഷീന്‍ മുഖേന ചെക്കിലൂടെ ബില്‍തുക അടയ്ക്കുന്ന സംവിധാനം തുടരും. സ്മാര്‍ട്ട് ആപ്ലിക്കേഷന്‍, ഇപേ, ഇത്തിസലാത്ത് പേമെന്റ് മെഷീന്‍, ഡയറക്ട് ഡെബിറ്റ് തുടങ്ങിയ സംവിധാനം വഴി 24 മണിക്കൂറും ബില്‍തുക അടയ്ക്കാന്‍ സൗകര്യമുണ്ടായിരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.