ടാക്‌സികളില്‍ കുട്ടികള്‍ക്കുള്ള രണ്ട് പ്രത്യേക സീറ്റുകള്‍ സൂക്ഷിക്കണമെന്നും ആവശ്യാനുസരണം ഉപയോഗിക്കാമെന്നും അധികൃതര്‍ അറിയിച്ചു. ഗതാഗത നിയമ പരിഷ്‌കാരത്തിന്റെ ഭാഗമായാണ് നടപടി. നാലുവയസിനു താഴെയുള്ള കുട്ടികള്‍ക്ക് പ്രത്യേക സീറ്റുകള്‍ നല്‍കണമെന്ന വ്യവസ്ഥ ഈ മാസം ഒന്നുമുതല്‍ പ്രാബല്യത്തില്‍വന്ന നിയമ പരിഷ്‌കാരത്തിലുണ്ട്.
ദുബായ്: ചെറിയ കുട്ടികള്‍ക്കുള്ള പ്രത്യേക സീറ്റ് ടാക്‌സികളിലും നിര്‍ബന്ധമാക്കി. ടാക്‌സികളില്‍ കുട്ടികള്‍ക്കുള്ള രണ്ട് പ്രത്യേക സീറ്റുകള്‍ സൂക്ഷിക്കണമെന്നും ആവശ്യാനുസരണം ഉപയോഗിക്കാമെന്നും അധികൃതര്‍ അറിയിച്ചു. ഗതാഗത നിയമ പരിഷ്‌കാരത്തിന്റെ ഭാഗമായാണ് നടപടി.
നാലുവയസിനു താഴെയുള്ള കുട്ടികള്‍ക്ക് പ്രത്യേക സീറ്റുകള്‍ നല്‍കണമെന്ന വ്യവസ്ഥ ഈ മാസം ഒന്നുമുതല്‍ പ്രാബല്യത്തില്‍വന്ന നിയമ പരിഷ്‌കാരത്തിലുണ്ട്. എന്നാല്‍ ടാക്‌സികളില്‍ കുട്ടികളുമായി യാത്ര ചെയ്യുന്ന മാതാപിതാക്കള്‍ കുട്ടികള്‍ക്കുള്ള പ്രത്യേക സീറ്റ് കൈയില്‍ കരുതണമോയെന്ന സംശയം ഉയര്‍ന്നിരുന്നു. ടാക്‌സി കാറുകളില്‍ ഡിക്കിയില്‍ കുട്ടികള്‍ക്കുള്ള രണ്ടു സീറ്റുകള്‍ സൂക്ഷിക്കണമെന്നും യാത്രക്കാരുടെ ആവശ്യാനുസരണം ഡ്രൈവര്‍ ഇവ നല്‍കണമെന്നുമാണു പൊലീസ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
കുട്ടികള്‍ക്കുള്ള പ്രത്യേക സീറ്റ് സംബന്ധിച്ച വ്യവസ്ഥയെക്കുറിച്ച് എല്ലാ ഗതാഗത വിഭാഗങ്ങള്‍ക്കും ഉടന്‍ സര്‍ക്കുലര്‍ അയയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു. നിയമലംഘകര്‍ക്ക് ആദ്യഘട്ടത്തില്‍ ബോധവല്‍കരണം നല്‍കുമെന്നും അതിന് ശേഷവും നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് 400 ദിര്‍ഹം പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.