Currency

നായിഫ് റോഡ് ഒരു മാസത്തേക്ക് അടച്ചു; യാത്രക്കാര്‍ക്ക് പകരം സംവിധാനം

സ്വന്തം ലേഖകന്‍Sunday, July 9, 2017 11:49 am

നായിഫ് ജംക്ഷന്‍ 2, ബുര്‍ജ് നഹര്‍ ജംക്ഷന്‍ 2 എന്നിവിടങ്ങളിലെ ബസ് സ്റ്റോപ്പുകള്‍ ഇനി ഉണ്ടാകില്ല. ഈ ഭാഗത്തെ യാത്രക്കാര്‍ക്കായി പകരം സര്‍ക്കുലര്‍ ബസ് ഏര്‍പ്പെടുത്തും. യൂണിയന്‍ മെട്രോ സ്റ്റേഷനില്‍നിന്നു പുറപ്പെടുന്ന സര്‍ക്കുലര്‍ ബസ് നായിഫ് പാര്‍ക്ക്, നായിഫ് ജംക്ഷന്‍ 1, ബുര്‍ജ് നഹര്‍ ജംക്ഷന്‍ 1, നഖല്‍ സ്റ്റോപ്പ് വഴിയാണു കടന്നുപോകുക.

ദുബായ്: നായിഫ് റോഡ് ഒരു മാസത്തേക്ക് അടച്ചിടും. അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന്റെ ഭാഗമായാണ് നായിഫ് റോഡ് അടച്ചിടുന്നത്. നായിഫ് ജംക്ഷന്‍ 2, ബുര്‍ജ് നഹര്‍ ജംക്ഷന്‍ 2 എന്നിവിടങ്ങളിലെ ബസ് സ്റ്റോപ്പുകള്‍ ഇനി ഉണ്ടാകില്ല. ഈ ഭാഗത്തെ യാത്രക്കാര്‍ക്കായി പകരം സര്‍ക്കുലര്‍ ബസ് ഏര്‍പ്പെടുത്തും.

യൂണിയന്‍ മെട്രോ സ്റ്റേഷനില്‍നിന്നു പുറപ്പെടുന്ന സര്‍ക്കുലര്‍ ബസ് നായിഫ് പാര്‍ക്ക്, നായിഫ് ജംക്ഷന്‍ 1, ബുര്‍ജ് നഹര്‍ ജംക്ഷന്‍ 1, നഖല്‍ സ്റ്റോപ്പ് വഴിയാണു കടന്നുപോകുക. 15 മിനിറ്റ് ഇടവിട്ട് ബസുകള്‍ ഉണ്ടാകും. കൂടുതല്‍ യാത്രക്കാരുള്ള മേഖലയായതിനാല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാത്തവിധം പകരം സംവിധാനമേര്‍പ്പെടുത്തും. പ്രതിദിനം 13,000 യാത്രക്കാരാണ് ഈ ഭാഗത്തേക്കുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x