Currency

ദുബായില്‍ 550 കോടി ദിര്‍ഹം ചെലവില്‍ പുതിയ ഫൂഡ് പാര്‍ക്ക് വരുന്നു

സ്വന്തം ലേഖകന്‍Wednesday, July 12, 2017 12:02 pm

ദുബായ് ഹോള്‍സെയില്‍ സിറ്റിയില്‍ 550 കോടി ദിര്‍ഹം ചെലവില്‍ പുതിയ ഫൂഡ് പാര്‍ക്ക് നടപ്പാക്കാനൊരുങ്ങുകയാണ് അധികൃതര്‍. 55 ലക്ഷം ചതുരശ്ര അടി വലിപ്പമുള്ളതാണ് ഫൂഡ് പാര്‍ക്ക്.

ദുബായ്: ദുബായ് ഗള്‍ഫ് മേഖലയിലെ ഭക്ഷ്യവ്യവസായത്തിന്റെ ആസ്ഥാനമാവാന്‍ ഒരുങ്ങുന്നു. ദുബായ് ഹോള്‍സെയില്‍ സിറ്റിയില്‍ 550 കോടി ദിര്‍ഹം ചെലവില്‍ പുതിയ ഫൂഡ് പാര്‍ക്ക് നടപ്പാക്കാനൊരുങ്ങുകയാണ് അധികൃതര്‍. 55 ലക്ഷം ചതുരശ്ര അടി വലിപ്പമുള്ളതാണ് ഫൂഡ് പാര്‍ക്ക്. പദ്ധതി യു.എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പ്രഖ്യാപിച്ചു.

ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാ വിധ വ്യവസായങ്ങള്‍ക്കും മൂല്യവര്‍ധിത പ്രവര്‍ത്തനങ്ങള്‍ക്കും ഇവിടെ സൗകര്യം ഏര്‍പ്പെടുത്തും. അത്യാധുനിക ഭക്ഷ്യവ്യവസായങ്ങള്‍ക്ക് ഏറ്റവും മികച്ച ഇടമായി ഇതോടെ ദുബായ് മാറും. ഭക്ഷ്യ വസ്തുക്കള്‍ സംഭരിക്കാനും സംസ്‌കരിക്കാനും വില്‍പനക്കെത്തിക്കാനും എല്ലാ വിധ സൗകര്യങ്ങളുമൊരുക്കുന്നതോടൊപ്പം ഭക്ഷ്യ പരിശോധന, സാമ്പത്തിക ഇടപാടുകള്‍, കസ്റ്റംസ് അനുമതി എന്നിവയും ഇവിടെ തന്നെ ലഭ്യമാക്കും.

നിലവില്‍ 1300 കോടി ദിര്‍ഹമാണ് ദുബായിലെ ഭക്ഷ്യമേഖലയിലെ വിറ്റുവരവ്. 2030 ആകുമ്പോള്‍ അത് 2300 കോടി ദിര്‍ഹമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാര്‍ക്ക് വരുന്നതോടെ 18400 ബ്ലൂ കോളര്‍ ജോലിക്കാര്‍ക്കും 4600 വൈറ്റ് കോളര്‍ ജോലിക്കാര്‍ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും എന്നതാണ് പ്രധാന സവിശേഷത.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x