Currency

കാലാവധി കഴിഞ്ഞാല്‍ എമിറേറ്റ്സ് ഐഡി പുതുക്കിയില്ലെങ്കില്‍ ഓരോ ദിവസവും പിഴ

സ്വന്തം ലേഖകന്‍Friday, July 14, 2017 1:04 pm

ദുബായ്: എമിറേറ്റ്സ് ഐഡി കാലാവധി കഴിഞ്ഞാല്‍ 30 ദിവസത്തിനുള്ളില്‍ പുതുക്കണമെന്ന് എമിറേറ്റസ് ഐഡന്റിറ്റി അഥോറിറ്റി അറിയിച്ചു. ഐഡി പുതുക്കിയില്ലെങ്കില്‍ കാലാവധിക്ക് ശേഷമുള്ള ഓരോ ദിവസവും 20 ദിര്‍ഹം വീതം പിഴ നല്‍കേണ്ടി വരും.

എമിറേറ്റ്സ് ഐഡി കാലാവധി കഴിയാറാകുമ്പോള്‍ കാര്‍ഡ് ഉടമയ്ക്ക് ഇത് സംബന്ധിച്ച് മെസേജ് ലഭിക്കും. ഇത്തരത്തില്‍ മെസേജ് കിട്ടുന്നവര്‍ അംഗീകൃത ടൈപ്പിങ് സെന്റര്‍ വഴി പുതിയ ഐഡിക്ക് അപേക്ഷ സമര്‍പ്പിക്കണം. യുഎഇയില്‍ താമസിക്കുന്ന ഒരാള്‍ സ്ഥിരം എമിറേറ്റ്സ് ഐഡി കൈയില്‍ കരുതണമെന്നുണ്ട്. സ്വദേശികള്‍ക്ക് കാര്‍ഡിന്റെ കാലാവധി അഞ്ചു മുതല്‍ പത്തു വരെ വര്‍ഷമായി തെരഞ്ഞെടുക്കാം.

എന്നാല്‍ വിദേശികള്‍ക്ക് അവരുടെ ഐഡിയുടെ കാലാവധി വിസാ കാലാവധിയുമായി ബന്ധപ്പെടുത്തിയിട്ടുള്ളതാണ്. ഐഡി പുതുക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുള്ളവര്‍ക്ക് പരമാവധി നല്‍കേണ്ട പിഴയുടെ തുക 100 ദിര്‍ഹമാണെന്നും ട്വിറ്റര്‍ പേജിലൂടെ അഥോറിറ്റി വെളിപ്പെടുത്തുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x