Currency

ബുര്‍ജ് ഖലീഫയുടെ ഉയരത്തില്‍ കുറഞ്ഞ ചെലവിലെത്താന്‍ അവസരം

സ്വന്തം ലേഖകന്‍Monday, July 17, 2017 7:34 am

ബുര്‍ജ് ഖലീഫയുടെ അറ്റ് ദ് ടോപ്പില്‍ സന്ദര്‍ശനം നടത്താന്‍ 65 ദിര്‍ഹം നല്‍കിയാല്‍ മതി. ഈമാസവും അടുത്തമാസവും രാവിലെ ഒന്‍പതുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് ഈ സൗകര്യം ഉണ്ടായിരിക്കുന്നത്. 125 ദിര്‍ഹമാണു സാധാരണ നിരക്ക്.

ദുബായ്: ബുര്‍ജ് ഖലീഫയില്‍ നിന്നു ദുബായിയുടെ വിസ്മയ സൗന്ദര്യം കുറഞ്ഞ ചെലവില്‍ ആസ്വദിക്കാന്‍ അവസരം. നന്മയുടെ വര്‍ഷാചരണത്തിന്റെ ഭാഗമായി ദുബായ് മെട്രോയും ഇമാര്‍ പ്രോപ്പര്‍ട്ടീസും സഹകരിച്ച് നടത്തുന്ന പദ്ധതിയില്‍ ബുര്‍ജ് ഖലീഫയുടെ അറ്റ് ദ് ടോപ്പില്‍ സന്ദര്‍ശനം നടത്താന്‍ 65 ദിര്‍ഹം നല്‍കിയാല്‍ മതി. ഈമാസവും അടുത്തമാസവും രാവിലെ ഒന്‍പതുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് ഈ സൗകര്യം ഉണ്ടായിരിക്കുന്നത്. 125 ദിര്‍ഹമാണു സാധാരണ നിരക്ക്.

സന്ദര്‍ശനത്തിനു പോകുന്നവര്‍ നിര്‍ബന്ധമായും എമിറേറ്റ്സ് ഐഡി ഹാജരാക്കണം. 124, 125 നിലകളില്‍ സന്ദര്‍ശനം നടത്താം. ബുര്‍ജ് ഖലീഫ് സന്ദര്‍ശിക്കാന്‍ സാധാരണക്കാരായ ആയിരങ്ങള്‍ക്ക് അവസരം ലഭിക്കും. ദുബായ് എ ഫാല്‍കണ്‍സ് ഐ360 ഡിഗ്രി കാഴ്ചയിലേക്കും സന്ദര്‍ശകരെ കൂട്ടിക്കൊണ്ടുപോകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x