Currency

ഓസ്‌ട്രേലിയയില്‍ ഏറ്റവുമധികം മലയാളികളുള്ളത് മെൽബണിലെ ക്രൈഗിബേണില്‍

സ്വന്തം ലേഖകൻSunday, July 16, 2017 5:11 pm

സിഡ്നി: ഓസ്ട്രേലിയയിൽ ഏറ്റവുമധികം മലയാളികള്‍ ജീവിക്കുന്നത് മെല്‍ബണിലെ ക്രൈഗിബേണ്‍  സബര്‍ബിൽ. ഓസ്‌ട്രേലിയന്‍ സെന്‍സസ് റിപ്പോർട്ട് പ്രകാരം 631 മലയാളികളാണ് ഇവിടെയുള്ളത്. സബര്‍ബിലെ മൊത്തം ജനസംഖ്യയുടെ 1.6 ശതമാനമാണ് ഇവിടത്തെ മലയാളികളുടെ എണ്ണം. 

2016 സെൻസസ് പ്രകാരം രണ്ടാം സ്ഥാനത്ത് വിക്ടോറിയന്‍ സബര്‍ബായ സൗത്ത് മൊറാംഗ് ആണ്. 472 മലയാളികളാണ് ഇവിടെയുള്ളത്. സബര്‍ബിലെ ആകെ ജനസംഖ്യയുടെ 1.2 ശതമാനമാണിത്. 

ന്യൂ സൗത്ത് വെയില്‍സില്‍ വെസ്റ്റ്മീഡിലാണ് ഏറ്റവുമധികം മലയാളികള്‍ കഴിയുന്ന മറ്റൊരു പ്രദേശം. 447 പേര്‍, ആകെ ജനസംഖ്യയുടെ 2.7 ശതമാനം. പാരമറ്റ 427 മലയാളികളുമായി തൊട്ടുപിന്നിൽ നിൽക്കുന്നു. 

 2011 ലെ സെൻസസിൽ മലയാളികളുടെ എണ്ണത്തിൽ മുന്നിൽ വിക്ടോറിയയിലെ തന്നെ ഡാംഡനോംഗായിരുന്നു. 415 മലയാളികളായിരുന്നു അന്ന് ഡാംഡനോംഗിൽ ഉണ്ടായിരുന്നത്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x