
റിയാദ്: മക്കയിലെയും മദീനയിലെയും താമസക്കാര്‍ വിവിധ സാംക്രമിക രോഗങ്ങള്‍ക്കെതിരെയുള്ള കുത്തിവയ്പു നടത്തണമെന്ന് അധികൃതരുടെ നിര്‍ദേശം. സൗദി ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.
സന്ദര്‍ശകരും ഹജ്-ഉംറ തീര്‍ഥാടകരും കുത്തിവയ്പു നടത്തിയിരിക്കണം. ഹജിനു മുന്നോടിയായി രോഗപ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണു പ്രതിരോധ കുത്തിവയ്പു നടത്താന്‍ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.