പുതിയ വ്യവസ്ഥ പ്രകാരം പരമാവധി ആറു മാസം മാത്രമേ സന്ദര്‍ശന വിസ പുതുക്കാന്‍ അനുവദിക്കുകയുളളൂ. സൗദിയിലെത്തിയ ദിവസം മുതലായിരിക്കും വിസ കാലാവധി പരിഗണിക്കുന്നത്. പാസ്പോര്‍ട്ട് ഡയറക്ടറേറ്റിന്റെ ഓണ്‍ലൈന്‍ സേവനമായ അബ്ശിര്‍ വഴി സന്ദര്‍ശന വിസ പുതുക്കുന്നവര്‍ വിസ കാലാവധി ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
റിയാദ്: സൗദിയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ആറു മാസത്തില്‍ കൂടുതല്‍ വിസിറ്റ് വിസ കാലാവധി അനുവദിക്കില്ലെന്ന് പാസ്പോര്‍ട്ട് വകുപ്പ് അറിയിച്ചു. നേരത്തെ മൂന്നു മാസം കാലാവധിയുളള ഫാമിലി വിസിറ്റ് വിസകള്‍ മൂന്ന് മാസം വീതം മൂന്നു തവണകളായി ഒന്‍പത് മാസം വരെ പുതുക്കി നല്‍കിയിരുന്നു.
Nomination online for 12th Garshom International Awards click here
എന്നാല്‍ പുതിയ വ്യവസ്ഥ പ്രകാരം പരമാവധി ആറു മാസം മാത്രമേ സന്ദര്‍ശന വിസ പുതുക്കാന്‍ അനുവദിക്കുകയുളളൂ. സൗദിയിലെത്തിയ ദിവസം മുതലായിരിക്കും വിസ കാലാവധി പരിഗണിക്കുന്നത്. പാസ്പോര്‍ട്ട് ഡയറക്ടറേറ്റിന്റെ ഓണ്‍ലൈന്‍ സേവനമായ അബ്ശിര്‍ വഴി സന്ദര്‍ശന വിസ പുതുക്കുന്നവര്‍ വിസ കാലാവധി ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. തൊഴില്‍ വിസയിലുളള വിദേശികള്‍ക്ക് ഓണ്‍ലൈനില്‍ വിസിറ്റ് വിസ ലഭിക്കുന്നതാണ്. ഓണ്‍ലൈനില്‍ വിസ നേടിയവര്‍ക്ക് ഓണ്‍ലൈന്‍ വഴി വിസ പുതുക്കാനും സാധിക്കും.
രണ്ടു മാസം കാലാവധിയുളള വിസയാണ് ലഭിച്ചതെങ്കില്‍ കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസം മുമ്പു മുതല്‍ വിസപുതുക്കാന്‍ അപേക്ഷ സമര്‍പ്പിക്കണം. കാലാവധി അവസാനിച്ച് മൂന്ന് ദിവസത്തിനകം വിസ പുതുക്കാന്‍ അനുവദിക്കും. അതിനു ശേഷം സന്ദര്‍ശന വിസ പുതുക്കാന്‍ കഴിയില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.