ഉപകരണങ്ങള്‍ വൃത്തിയാക്കല്‍, സുരക്ഷാ ക്രമങ്ങള്‍ പാലിക്കല്‍, അണുബാധ സാധ്യതയുള്ള ഉപകരണങ്ങള്‍ ഒരു തവണ മാത്രം ഉപയോഗിക്കല്‍, അസുഖങ്ങള്‍ പടരാനുള്ള സാഹചര്യങ്ങള്‍ പൂര്‍ണമായി ഒഴിവാക്കല്‍, വ്യക്തി ശുചിത്വം പാലിക്കല്‍ തുടങ്ങിയ വിഷയങ്ങളാണ് സലൂണ്‍ ജീവനക്കാര്‍ക്ക് നിലവില്‍ പരിശീലിപ്പിക്കുന്നത്.
ദുബായ്: ദുബായിലെ ബ്യൂട്ടി സലൂണ്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്കുന്നു. നഗരസഭ ആരോഗ്യ സൂപ്പര്‍വൈസറാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത് 3600 സലൂണുകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് പരിശീലനത്തിന് പദ്ധതി തയ്യാറാക്കുന്നത്.
ദുബായ് നഗരസഭ കഴിഞ്ഞ വര്‍ഷം സലൂണ്‍ ജീവനക്കാര്‍ക്ക് ആരോഗ്യ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. ഉപകരണങ്ങള്‍ വൃത്തിയാക്കല്‍, സുരക്ഷാ ക്രമങ്ങള്‍ പാലിക്കല്‍, അണുബാധ സാധ്യതയുള്ള ഉപകരണങ്ങള്‍ ഒരു തവണ മാത്രം ഉപയോഗിക്കല്‍, അസുഖങ്ങള്‍ പടരാനുള്ള സാഹചര്യങ്ങള്‍ പൂര്‍ണമായി ഒഴിവാക്കല്‍, വ്യക്തി ശുചിത്വം പാലിക്കല്‍ തുടങ്ങിയ വിഷയങ്ങളാണ് സലൂണ്‍ ജീവനക്കാര്‍ക്ക് നിലവില്‍ പരിശീലിപ്പിക്കുന്നത്.
ആരോഗ്യ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാനും മുന്‍കരുതലുകള്‍ നടപടികള്‍ നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കാനും ജീവനക്കാര്‍ക്കാരെ കോഴ്സില്‍ പരിശീലിപ്പിക്കും. നഗരസഭയുടെ ആരോഗ്യ വിഭാഗം സലൂണുകളിലും പാര്‍ലറുകളിലും നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതി ആരംഭിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.