
റിയാദ്: റിയാദില്‍ ചലചരക്ക് കടയില്‍ കയറി കവര്‍ച്ചക്കാര്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ മലയാളി മരിച്ചു. ഗ്രോസറി ജീവനക്കാരനായ മലപ്പുറം പരപ്പനങ്ങാടി സദ്ദാംബീച്ച് അങ്ങമന്‍ സ്വദേശി സിദ്ദീഖാണ് (45) മരിച്ചത്. റിയാദ് അസീസിയ എക്‌സിറ്റ് 22ലുള്ള കടയിലെ ജീവനക്കാരനാണ് സിദ്ദീഖ്. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ കടയിലെത്തിയ രണ്ട് കവര്‍ച്ചക്കാര്‍ ഇയാളെ ആയുധവും മറ്റും കൊണ്ട് ആക്രമിക്കുകയായിരുന്നു. കവര്‍ച്ച തടയാനുള്ള ശ്രമത്തിനിടെയായിരുന്നു ആക്രമണം.
തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി വെട്ടേറ്റ നിലയിലയിലാണ് ഇയാളെ കണ്ടത്. പൊലീസും റെഡ്ക്രസന്റും എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. അല്‍ഈമാന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് അടിയന്തര ശുശ്രൂഷ നല്‍കിയെങ്കിലും വൈകിട്ട് അഞ്ചോടെ മരണം സംഭവിച്ചു.
വിവരമറിഞ്ഞയുടന്‍ എത്തിയ സ്‌പോണ്‍സര്‍ അടുത്തുള്ള കടയിലെ സി.സി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസിന് കൈമാറിയിരുന്നു. ദൃശ്യങ്ങളില്‍ നിന്ന് കവര്‍ച്ചക്കാര്‍ വന്ന വാഹനത്തിന്റെ നമ്പര്‍ കണ്ടെത്തിയ പൊലീസ് ഊര്‍ജ്ജിത തെരച്ചില്‍ നടത്തി ശനിയാഴ്ച പുലര്‍ച്ചെ അഞ്ചോടെ പ്രതികളെന്ന് കരുതുന്ന രണ്ട് യമനികളെ വാഹനമടക്കം പിടികൂടി. അല്‍ഈമാന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം റിയാദില്‍ തന്നെ ഖബറടക്കുമെന്നറിയുന്നു. 20 വര്‍ഷമായി ഇതേ കടയില്‍ ജീവനക്കാരനാണ് സിദ്ദീഖ്. ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍ പോയി മടങ്ങിയെത്തിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.