Currency

3000 ദിനാറിന് ​മുകളില്‍ കൈവശം വയ്ക്കുന്ന വിമാനയാത്രികർ ഡിക്ലറേഷൻ നൽകണമെന്ന് കുവൈറ്റ്

സ്വന്തം ലേഖകൻTuesday, July 25, 2017 3:00 pm

നിരോധിത വസ്തുക്കളുമായി പിടിക്കപ്പെട്ടാൽ മറ്റുള്ളവരുടെ സാധനങ്ങളാണെന്ന വാദം അംഗീകരിക്കില്ലെന്ന മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്

കുവൈറ്റ് സിറ്റി: 3000 ദിനാറിന് മുകളില്‍ കൈവശം വയ്ക്കുന്ന വിമാനയാത്രികർ ഡിക്ലറേഷൻ നൽകണമെന്ന് കുവൈറ്റ് കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് അധികൃതർ അറിയിച്ചു. കുവൈറ്റിലേക്ക് വരുന്നവർക്കും കുവൈറ്റിൽ വിമാനമിറങ്ങി തങ്ങുന്നവർക്കും ഈ നിബന്ധന ബാധകമായിരിക്കും. അപരിചിതർ നൽകുന്ന പാഴ്‌സലുകൾ സ്വീകരിക്കരുതെന്നും നിർദേശമുണ്ട്.

12 മത് ഗർഷോം അവാർഡുകൾക്കുള്ള നാമനിർദ്ദേശങ്ങൾ 2017 ആഗസ്ത് 10  വരെ സമർപ്പിക്കാംClick here 

യാത്രികന്റെ കൈവശം മൂവായിരം ദിനാറിൽ കൂടുതലുണ്ടെങ്കിൽ പണത്തിന്റെ ഉറവിടം, ഉപയോഗം തുടങ്ങിയ കാര്യങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതായി വരും. സ്വദേശികൾക്കും വിദേശികൾക്കും ഈ നിബന്ധന ഒരുപോലെ ബാധകമാണെന്നും അധികൃതർ അറിയിച്ചു. 

നിരോധിത വസ്തുക്കളുമായി പിടിക്കപ്പെട്ടാൽ മറ്റുള്ളവരുടെ സാധനങ്ങളാണെന്ന വാദം അംഗീകരിക്കില്ലെന്ന മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്. അതിനാൽ ലഗേജ് സൂക്ഷിക്കാൻ ഏൽപിച്ച് അപരിചിതർ സമീപിക്കുമ്പോൾ ശ്രദ്ധിക്കണം. വിമാനയാത്രയിൽ നിരോധിച്ചിട്ടുള്ള വസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങൾ കസ്റ്റംസ് വകുപ്പിന്റെ customs.gov.kw എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x