Currency

ബഹ്റൈനിലെ 50 ശതമാനം കാറുകളുടെയും ഉടമസ്ഥർ വിദേശികൾ

സ്വന്തം ലേഖകൻTuesday, July 25, 2017 3:25 pm

ബഹ്റൈനിലെ 50 ശതമാനത്തോളം വാഹനങ്ങളുടെയും ഉടമസ്ഥർ പ്രവാസികളോ രാജ്യത്ത് സന്ദർശനത്തിന് എത്തിയവരോ ആണെന്ന് ഔദ്യോഗിക കണക്കുകൾ

മനാമ: ബഹ്റൈനിലെ 50 ശതമാനത്തോളം വാഹനങ്ങളുടെയും ഉടമസ്ഥർ പ്രവാസികളോ രാജ്യത്ത് സന്ദർശനത്തിന് എത്തിയവരോ ആണെന്ന് ഔദ്യോഗിക കണക്കുകൾ. രാജ്യത്തെ കാർ ഉപയോഗം കുറക്കുന്നതിന്റെ ഭാഗമായി നടത്തിയ ചർച്ചയിലാണ് അധികൃതർ ഈ കണക്കുകൾ പുറത്തുവിട്ടത്.

വർക്ക്സ്, മുനിസിപ്പാലിറ്റീസ് ആൻഡ് അർബൻ പ്ലാനിംഗ് മിനിസ്ട്രിയുടെയും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫികിന്റെയും കണക്കുകൾ പ്രകാരം 2017ൽ രാജ്യത്തെ കാർ ഉടമകളിൽ പകുതിയും ബഹ്റൈനിൽ കഴിയുന്ന വിദേശ പൗരന്മാരാണ്. 

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x