60 വര്‍ഷം പിന്നിടുന്ന അബൂദബി പൊലീസിന്റെ ചരിത്രവും യുഎഇയുടെ സാംസ്കാരിക പൈതൃകവും വിളിച്ചറിയിക്കുന്നതാണ് പുതിയ ലോഗോ. അബൂദബി പൊലീസിന്റെ സംഗീത ബാന്‍ഡും അരങ്ങേറ്റം കുറിച്ചു. പുതിയ ബാഡ്ജും ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്തു.
അബൂദബി: അബൂദബി പൊലീസിന്റെ പുതിയ ലോഗോയും ബാഡ്ജും ഔദ്യോഗികമായി നിലവില്‍ വന്നു. 60 വര്‍ഷം പിന്നിടുന്ന അബൂദബി പൊലീസിന്റെ ചരിത്രവും യുഎഇയുടെ സാംസ്കാരിക പൈതൃകവും വിളിച്ചറിയിക്കുന്നതാണ് പുതിയ ലോഗോ. അബൂദബി പൊലീസിന്റെ സംഗീത ബാന്‍ഡും അരങ്ങേറ്റം കുറിച്ചു. അബൂദബി പൊലീസിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് ഖല്ഫാന് അല്‍ റുമൈത്തി പുതിയ ലോഗോ അവതരിപ്പിച്ചു. അബൂദബി ആംഡ് ഫോഴ്സ് ഓഫീസേഴ്സ് ക്ലബില്‍ നടന്ന പ്രൗഢമായ ചടങ്ങിലാണ് പുതിയ ലോഗോ അവതരിപ്പിച്ചത്.
12 മത് ഗർഷോം അവാർഡുകൾക്കുള്ള നാമനിർദ്ദേശങ്ങൾ 2017 ആഗസ്ത് 10 വരെ സമർപ്പിക്കാം Click here
പുതിയ ബാഡ്ജും ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്തു. എഫ്ബിഐ ഐഡി കാര്‍ഡ് മാതൃകയിലുള്ള പുതിയ ബാഡ്ജാവും ഇന്ന് മുതല്‍ അബൂദബി പൊലീസിന്റെ തിരിച്ചറിയല്‍ രേഖ. ജനങ്ങള്‍ക്ക് തങ്ങളെ സമീപിക്കുന്നത് പൊലീസാണെന്ന് ഉറപ്പുവരുത്താന്‍ അനുകരിക്കാന്‍ സാധ്യമല്ലാത്ത ഈ തിരിച്ചറിയല്‍ ബാഡ്ജ് ആവശ്യപ്പെടാമെന്നും കമാന്‍ഡര്‍ ഇന്‍ ചീഫ് പറഞ്ഞു. സെപ്റ്റംബറില്‍ അബൂദബി പൊലീസിന്റെ യൂനിഫോമും നവംബറില്‍ പൊലീസ് വാഹനങ്ങളും രൂപം മാറും.
ദേശീയദിനാഘോഷത്തിനടക്കം പൈതൃകഗാനങ്ങള് അവതരിപ്പിക്കുന്നതിനുവേണ്ടിയാണ് പൊലീസിന്റെ പുതിയ സ്ട്രീങ്സ് ബാന്‍ഡ് രൂപവത്കരിച്ചത്. ബാന്‍ഡിന്റെ കന്നി പ്രകടനവും ഇന്ന് അരങ്ങേറി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.